‘എന്റെ മുഖം മാത്രം പോര, പോസ്റ്ററിൽ എല്ലാവർക്കും സ്ഥാനമുണ്ടാകണം’ - ഉണ്ടയുടെ ക്യാരക്ടർ പോസ്റ്ററുകൾ ഉണ്ടായത് മമ്മൂട്ടി പറഞ്ഞിട്ട് !
തന്റെ കഥാപാത്രത്തിനു പ്രാധാന്യം കൊടുക്കാതെ എല്ലാവരെയും ഒരുപോലെ കാണിക്കണമെന്ന മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് അത്തരത്തിലുള്ള പോസ്റ്റർ വന്നത് എന്നാണ് ഷൈൻ ടോം പറയുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലയിലേക്ക് പോകുന്ന ഒരു കൂട്ടം പൊലീസുകാരുടെ കഥയാണ് ഉണ്ട പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പുതിയ ചിത്രമായ ഉണ്ടയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയായിരുന്നു താരം ഷൈൻ ടോം ചാക്കോ. കുഴിയിൽ വീണു പോയ വണ്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം പൊലീസുകാരെയാണ് പോസ്റ്ററിൽ കാണുന്നത്. തന്റെ കഥാപാത്രത്തിനു പ്രാധാന്യം കൊടുക്കാതെ എല്ലാവരെയും ഒരുപോലെ കാണിക്കണമെന്ന മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് അത്തരത്തിലുള്ള പോസ്റ്റർ വന്നത് എന്നാണ് ഷൈൻ ടോം പറയുന്നത്.
ഈ ചിത്രം എന്താണെന്നുള്ള വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. കൂടാതെ എങ്ങനെയായിരിക്കണം പ്രേക്ഷകർക്ക് മുന്നിൽ ചിത്രത്തെ അവതരിപ്പിക്കെണ്ടതെന്നും അദ്ദേഹത്തിനറിയാം. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്യുമ്പോൾ തന്റെ കഥാപാത്രത്തെ മാത്രം എടുത്തുകാണിക്കാതെ എല്ലാ കഥാപാത്രങ്ങൾക്കും ഒരേപോലെ പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്- ഷൈൻ വ്യക്തമാക്കി.