Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Turbo Box Office Collection: നിര്‍മാതാവിന് ലാഭമായി, പക്ഷേ നൂറ് കോടി കിട്ടില്ല; ടര്‍ബോയുടെ അവസ്ഥ

റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ടര്‍ബോ കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയില്‍ അധികം ആദ്യ വീക്കെന്‍ഡ് കഴിയുന്നതോടെ കളക്ട് ചെയ്തിരുന്നു

Turbo Review - Mammootty

രേണുക വേണു

, ശനി, 1 ജൂണ്‍ 2024 (13:31 IST)
Turbo Box Office Collection: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഹിറ്റ് സ്റ്റാറ്റസിലേക്ക്. വേള്‍ഡ് വൈഡായി 60 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്. അടുത്ത വീക്കെന്‍ഡോടു കൂടി ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 70 കോടിയിലേക്ക് എത്തും. ഇതോടെ ടോട്ടല്‍ ബിസിനസ് 100 കോടിയാകാനാണ് സാധ്യത. 50 കോടിയോളമാണ് ചിത്രത്തിനു ചെലവ് വന്നിരിക്കുന്നത്. വേള്‍ഡ് വൈഡ് ബിസിനസ് 100 കോടിയിലേക്ക് എത്തിയാല്‍ ചിത്രം പൂര്‍ണമായും നിര്‍മാതാവിന് ലാഭകരമാകും. ഒപ്പം സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസും സ്വന്തമാക്കും. 
 
അതേസമയം ടര്‍ബോയ്ക്ക് വേള്‍ഡ് വൈഡായി 100 കോടി ബോക്‌സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയില്‍ ആണ് മമ്മൂട്ടി ചിത്രത്തിനു ഭീഷണിയായി നില്‍ക്കുന്നത്. മൂന്നാം വാരത്തിലേക്ക് എത്തിയ ഗുരുവായൂരമ്പല നടയില്‍ ആണ് കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ്. ഗുരുവായൂരമ്പല നടയില്‍ 100 കോടി കളക്ട് ചെയ്യാനും സാധ്യതയുണ്ട്. കനത്ത മഴയും ടര്‍ബോയുടെ ബോക്‌സ്ഓഫീസ് കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. 
 
റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ടര്‍ബോ കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയില്‍ അധികം ആദ്യ വീക്കെന്‍ഡ് കഴിയുന്നതോടെ കളക്ട് ചെയ്തിരുന്നു. ബുക്ക് മൈ ഷോയില്‍ പ്രതിദിനം ഒരു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നതാണ്. ഇപ്പോള്‍ അത് 40,000 ത്തില്‍ താഴേയിലേക്ക് എത്തി. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം 50 കോടി ചിത്രം കൂടിയാണ് ടര്‍ബോ. നേരത്തെ ഭ്രമയുഗവും 50 കോടിയിലേറെ കളക്ട് ചെയ്തിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ മിസ്സ് ചെയ്യുന്നുണ്ടോ ആ ഫീല്‍ ഗുഡ് സിനിമകളെ ? ത്രില്ലര്‍ ചിത്രങ്ങള്‍ വിട്ട് പഴയ ട്രാക്കില്‍ തുടരാന്‍ ജിസ് ജോയോട് ആരാധകര്‍