Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദുല്‍ഖറിനെ പേടിപ്പിക്കാന്‍ നോക്കി, ദേഹം മുഴുവന്‍ കരി തേച്ച മേക്കപ്പ്, ആ ഓര്‍മ്മ പങ്കുവെച്ചു ടോവിനോ

Tovino Thomas

കെ ആര്‍ അനൂപ്

, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (20:16 IST)
ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയും ടോവിനോയുടെ അജയന്റെ രണ്ടാം മോഷണവും ഒരുമിച്ചാണ് ഷൂട്ട് ചെയ്തത്.തന്നെ ഫസ്റ്റ് മണിയന്റെ മേക്കപ്പില്‍ ആദ്യം കാണുന്നത് ദുല്‍ഖറാണെന്ന് ടോവിനോ പറയുന്നു.
 
'മുകളില്‍ ദുല്‍ഖറിന്റെ ഷൂട്ട് നടക്കുന്ന കാര്യം എനിക്കറിയാം. കിംഗ് ഓഫ് കൊത്തയുടെ ഷൂട്ട് ആണ്. ദുല്‍ഖറിന് അന്ന് നൈറ്റ് ഷൂട്ട് ആണ്. ഞങ്ങള്‍ക്കും നൈറ്റ് ഷൂട്ട് ആണ്. ദുല്‍ഖര്‍ മുകളില്‍ ഇരിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.
 
എന്നെ ഫസ്റ്റ് മണിയന്റെ മേക്കപ്പില്‍ കാണുന്നത് ദുല്‍ഖര്‍ ആണ്. ഞാന്‍ ബാക്കിലൂടെ ചെന്നിട്ട് ദുല്‍ഖറിനെ പേടിപ്പിക്കാന്‍ നോക്കി. പെട്ടെന്ന് ദുല്‍ഖര്‍ തിരിഞ്ഞു നോക്കിയിട്ട് 'നീയാണോ' എന്ന് ചോദിച്ചു.
 
 ദുല്‍ഖര്‍ ഷൂട്ടിന് പോവാന്‍ നില്‍ക്കുകയാണ്. എനിക്ക് മേക്കപ്പിന് കുറച്ചുനേരം ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങള്‍ മുകളിലും താഴെയും ആയിട്ടാണ് താമസിച്ചത്. ദേഹം മുഴുവന്‍ കരി തേച്ചിട്ടാണ് മേക്കപ്പ് ചെയ്തിട്ടുള്ളത്. എല്ലാവരും പോയി കഴിഞ്ഞാല്‍ ഞാന്‍ താഴെ ഇരുന്ന് ചകിരി ഉരച്ച് കരിയൊക്കെ കളയും',- ടോവിനോ പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികള്‍ വാരാന്‍ രജനികാന്തിന്റെ കൂലി, കാത്തിരുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്