നവകേരളം പടുത്തുയർത്തുന്നതിന്റെ ഭാഗമാകുകയാണ് മലയാള സിനിമയും. ഇതിനായി മലയാള താരസംഘടന അമ്മയുടെ നേതൃത്വത്തിലുളള മെഗ ഷോ ഡിസംബർ7 ന് നടക്കും. അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ചാണ് ഷോ നടക്കുക.
മലായാള സിനിമയിലെ അറുപതോളം താരങ്ങളായ ഷോയിൽ പങ്കെടുക്കുക. ഒന്നാണ് നമ്മള് എന്നാണ് ഷോയ്ക്ക് നൽകിയിരിക്കുന്ന പേര്. മഞ്ജു വാര്യർ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. ഷോയുടെ വിവരങ്ങൾ മോഹൻലാൽ പങ്കു വച്ചപ്പോളും ചർച്ചയായത് കഴിഞ്ഞ താര നിശയിലെ സ്കിറ്റാണ്.
അമ്മയുടെ കഴിഞ്ഞ മെഗാഷോയിലെ സ്കുറ്റിനെതിരെ വിമർശനം ഉയർന്നു വന്ന സാഹചര്യത്തിൽ ഇത്തവണ വിവാദ സ്കിറ്റുകൾ ഉണ്ടാകുമെയെന്ന് മാധ്യമ പ്രവർത്തക ചോദിച്ചിരുന്നു. എന്നാൽ, അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഇതിന് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
മോഹൻലാലിൻറെ മറുപടി ഇങ്ങനെയാണ്:“ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങള്‍ ഫോകസ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ആ സ്കിറ്റ് അമ്മയിലെ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. ഞങ്ങളെന്തോ തെറ്റു ചെയ്തെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഒരു സ്കിറ്റ് ചെയ്യാം, മോഹന്‍ലാല്‍ പറഞ്ഞു. തന്നെ കളിയാക്കുന്ന സ്കിറ്റുകള്‍ ചെയ്യാറുണ്ടെന്നും അതെല്ലാം ആസ്വദിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നെ കളിയാക്കുന്ന സ്കിറ്റുകള്‍ നിരവധി ചെയ്യാറുണ്ടല്ലോ.അത് ഞാന്‍ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ ആ സ്പിരിറ്റില്‍ എടുക്കും‘. മോഹന്‍ലാല്‍ പ്രതികരിച്ചു.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന അമ്മ മെഗാഷോയിലെ വനിത താരങ്ങളുടെ സ്ക്രിറ്റാണ് വിമർശനങ്ങൾ സൃഷ്ടിച്ചത്. സ്കിറ്റ് ഡബ്ല്യൂസിസി അംഗങ്ങളെ പരിഹസിക്കുന്ന തരത്തിലുളളതാണെന്നായിരുന്നു വിമർശനം. ഈ സ്കിറ്റിൽ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരങ്ങള്‍ വരെ പങ്കെടുത്തിരുന്നു. ഇങ്ങനെ പരസ്യമായി തങ്ങളുടെ നിലപാടാണ് സ്കിറ്റിലൂടെ അവർ കാണിച്ചതെന്നായിരുന്നു നടിമാർ ആരോപിച്ചിരുന്നത്.