Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗോട്ടിനും മുകളിൽ ലാഭം; ഈ വര്‍ഷം തമിഴില്‍ നിര്‍മ്മാതാവിന് ഏറ്റവും ലാഭം നേടിക്കൊടുത്തത് ഈ ചിത്രം!

ഗോട്ടിനും മുകളിൽ ലാഭം; ഈ വര്‍ഷം തമിഴില്‍ നിര്‍മ്മാതാവിന് ഏറ്റവും ലാഭം നേടിക്കൊടുത്തത് ഈ ചിത്രം!

നിഹാരിക കെ എസ്

, വെള്ളി, 8 നവം‌ബര്‍ 2024 (12:19 IST)
കോളിവുഡിനെ സംബന്ധിച്ച് മനോഹരമായ രണ്ടാം പകുതിയായിരുന്നു 2024. മഹാരാജ, മെയ്യഴകൻ, ലബ്ബർ പന്ത്, വാഴൈ, അമരൻ തുടങ്ങി മനോഹരമായ ഒരു കൂട്ടം സിനിമകളാണ് 2024 ന്റെ പകുതിയിൽ റിലീസ് ആയത്. സിനിമകളുടെ ജയപരാജയങ്ങള്‍ എക്കാലത്തും അപ്രവചനീയമാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയോടെ എത്തുന്ന, വിജയം ഏറെക്കുറെ ഉറപ്പിച്ച ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണിട്ടുണ്ട്. ആ ലിസ്റ്റിൽ ഇക്കൊല്ലം മുപന്തിയിൽ നിൽക്കുന്നത് രജനികാന്തിന്റെ വേട്ടയ്യൻ ആണ്.

അതേസമയം വലിയ കൊട്ടും കുരവയുമൊന്നുമില്ലാതെ തിയറ്ററുകളിലെത്തി മൗത്ത് പബ്ലിസിറ്റി കൊണ്ട് പതിയെ കയറിവന്ന് ബോക്സ് ഓഫീസില്‍ വമ്പൻ ഹിറ്റായി മാറാറുമുണ്ട്.  തമിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ലബ്ബര്‍ പന്ത് (റബ്ബര്‍ പന്ത്) എന്ന ചിത്രമാണ് ഈ ലിസ്റ്റിലെ ഒന്നാമൻ.
 
ഹരീഷ് കല്യാണ്‍ നായകനായ ചിത്രം സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ചെറിയ ചിത്രമെന്ന നിലയില്‍ ചെറിയ സ്ക്രീന്‍ കൗണ്ടോടെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 75 ലക്ഷം (നെറ്റ് കളക്ഷന്‍) മാത്രമായിരുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം എത്തിയതിനാല്‍ രണ്ടാം ദിനം അത് ഇരട്ടിയായി വര്‍ധിച്ചു. 1.5 കോടി ആയിരുന്നു രണ്ടാം ദിവസത്തെ കളക്ഷന്‍. മൂന്നാം ദിനം അത് 2 കോടിയായും വര്‍ധിച്ചിരുന്നു. 
 
ഒടിടിയില്‍ നേരത്തേ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് തിയറ്ററുകളില്‍ അപൂര്‍വ്വം ഷോകള്‍ ഇപ്പോഴും തുടരുന്നുണ്ട്. റിലീസിന്‍റെ 50-ാം ദിനത്തില്‍ എത്തിനില്‍ക്കുകയാണ് ചിത്രം ഇന്ന്. 50 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 50 കോടിയാണ്. 5 കോടി ബജറ്റിലെത്തിയ ചിത്രമാണ് ലബ്ബര്‍ പന്ത് എന്നതില്‍ നിന്ന് ആ വിജയത്തിന്‍റെ വലിപ്പം അനുമാനിക്കാം. മലയാളി താരം സ്വാസികയാണ് ചിത്രത്തിലെ യശോധൈ എന്ന പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരുപ്പ് വെറുതെയായി, അക്കാര്യത്തിൽ വ്യക്തത വരുത്തി മോഹൻലാൽ