Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം വിനായകന്‍,'തെക്ക് വടക്ക്' റിലീസിനൊരുങ്ങുന്നു

ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം വിനായകന്‍,'തെക്ക് വടക്ക്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

, ശനി, 10 ഓഗസ്റ്റ് 2024 (21:12 IST)
ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം വിനായകന്റെ പുതിയ സിനിമ വരുന്നു.'തെക്ക് വടക്ക്'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം വിനായകന്‍ വേഷമിടും. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്തിനു ശേഷം എസ്. ഹരീഷ് രചിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്.
 
എസ്. ഹരീഷിന്റെ 'രാത്രികാവല്‍' എന്ന കഥയാണ് സിനിമയായി മാറുന്നത്.
 
മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് സിനിമകളുടെ സഹ നിര്‍മ്മാതാവായ അന്‍ജന ഫിലിപ്പിന്റെ അന്‍ജന ടാക്കീസും പരസ്യ- സിനിമാ സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിര്‍മ്മിക്കുന്നത്.സാം സി.എസ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സ്ഥിരമായി വില്ലന്‍ വേഷം ചെയ്യുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സഞ്ജയ് ദത്ത്