ഈ വര്‍ഷം ബോക്സ് ഓഫീസിലും ‘കിംഗ്‘ മമ്മൂട്ടി തന്നെ!
അരവര്‍ഷം കഴിയുമ്പോള്‍ കണക്കുകള്‍ ഇങ്ങനെയാണ്...
ഈ വര്‍ഷം മലയാള സിനിമ സാമ്പത്തികമായി ഉയര്‍ന്നിരിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് ബോക്സ് ഓഫീസില്‍ വിജയമായിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിച്ച വര്‍ഷമായിരുന്നു. അരവര്‍ഷം പിന്നിടുമ്പോള്‍ മമ്മൂട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്.
ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കുട്ടിയ സിനിമയുടെ നോക്കുമ്പോള്‍ മമ്മുട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്. വെറും രണ്ട് സിനിമയില്‍ നിന്നുമാണ് മമ്മുട്ടി മുന്നിലെത്തിയിരിക്കുന്നത്. തൊട്ട് പിന്നിലായി ഉള്ളത് മോഹന്‍ലാല്‍ ആണ്. പുതുമുഖ സംവിധായകന്‍ ഹനീഫ് അദേനിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയില്‍ നിന്നും 70 കോടിയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മമ്മൂട്ടിയുടെ പുത്തന്‍ പണം എന്ന സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറുകയായിരുന്നു.
2016 ന്റെ അവസാനത്തോട് കൂടി റിലീസ് ചെയ്ത മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ 50 കോടിയാണ് മറികടന്നത്. എന്നാല്‍ അതിന് ശേഷം പുറത്തിറങ്ങിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് 10 കോടിയ്ക്ക് താഴെയായിരുന്നു നേടിയത്. ഒരു തണുത്ത പ്രത്കരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ദുല്‍ഖര്‍ സല്‍മാനും ഈ വര്‍ഷം വിജയ തുടക്കമായിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലുടെ 30 കോടിയും കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിലുടെ 20 കോടിയുമാണ് ദുല്‍ഖര്‍ നേടിയത്. പൃഥ്വിരാജ് നായകനായി എത്തിയ ഹെറര്‍ ചിത്രം എസ്ര 50 കോടിയാണ് നേടിയിരുന്നത്.
ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ രണ്ട് ചിത്രങ്ങളുടെ വിജയത്തിലൂടെ തനിക്കും ബോക്സ് ഓഫീസില്‍ സാന്നിധ്യം അറിയിക്കാന്‍ പറ്റുമെന്ന് താരം തെളിയിച്ചു. ഇരു ചിത്രങ്ങളും 30 കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ നേടിയിരുന്നത്. നിവിന്‍ പോളി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളുടേയും ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയം തന്നെയായിരുന്നു.