Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദ വൺ മാൻ ഷോ - മൂന്ന് സംസ്ഥാനത്തിന്റേയും മുഖ്യമന്ത്രിയായ ‘മമ്മൂട്ടി’ !

ദ വൺ മാൻ ഷോ - മൂന്ന് സംസ്ഥാനത്തിന്റേയും മുഖ്യമന്ത്രിയായ ‘മമ്മൂട്ടി’ !

നീലിമ ലക്ഷ്മി മോഹൻ

, തിങ്കള്‍, 11 നവം‌ബര്‍ 2019 (13:33 IST)
തനിക്കുമുമ്പേ വന്നവരോടും തനിക്കൊപ്പം വന്നവരോടും തനിക്കുശേഷം വന്നവരോടും ഒരുപോലെ ആരോഗ്യപരമായി പൊരുതി നിൽക്കുന്ന നടനാണ് മമ്മൂട്ടി. ഇത്രയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടും മമ്മൂട്ടിയ്ക്ക് തൃപ്തിവന്നിട്ടില്ല. പുതിയ ആളുകളിൽ നിന്നും പുതിയ കാര്യങ്ങൾ ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി പകർന്നാടാത്ത വേഷമുണ്ടാകില്ല, ഭാവമുണ്ടാകില്ല. 
 
തന്റെ സിനിമാജീവിതത്തിനിടയിൽ മലയാളത്തിൽ അദ്ദേഹം ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ വേഷം അണിയുകയാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രി ആകുന്നത്. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ബോബി - സഞ്ജയ് ടീം ആണ് തിരക്കഥ എഴുതുന്നത്. 
 
എന്നാൽ, മമ്മൂട്ടി ഇതിനു മുന്നേയും മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട്. 1995 ൽ റിലീസ് ആയ മക്കൾ ആട്ച്ചി എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. സേതുപതിയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ ചിത്രത്തിൽ റോജ ആയിരുന്നു നായിക.
 
ഇതിനു ശേഷം 2019ൽ തന്നെ റിലീസ് ആയ യാത്ര എന്ന തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി മുഖ്യമന്ത്രിയായിട്ടായിരുന്നു എത്തിയത്. വൈ എസ് ആറിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. തെലുങ്കിൽ ഹിറ്റായിരുന്നു ചിത്രം. ഒരു നായകൻ തന്നെ മൂന്ന് സംസ്ഥാനത്തേയും മുഖ്യമന്ത്രിയായി എത്തുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.  
 
നല്ല കഥകൾ കണ്ടെത്തുന്ന കാര്യത്തിൽ മമ്മൂട്ടിയ്ക്ക് അസാമാന്യമായ ഉത്സാഹമുണ്ട്.  മറ്റു ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുമ്പോഴും മമ്മൂട്ടി സ്വന്തമായിട്ടാണ് ഡബ്ബ് ചെയ്യാറുള്ളത്. ഒരു ഭാഷ ചുരുങ്ങിയ സമയത്തിനകം സ്വായത്തമാക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വീട്ടിൽ തന്നെയുണ്ട് ഇക്കയുടെ ഒരു സൂപ്പർഫാൻ, അമ്മ! നിങ്ങൾ ജോറ് ആണ് മമ്മൂക്ക’; ഇപ്പോ മനസിലായി എന്തു കൊണ്ടാണ് നിങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന്! - വൈറലായി ഒരു മോഹൻലാൽ ഫാൻഗേളിന്റെ കുറിപ്പ്