Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞുമ്മല്‍ ബോയ്‌സ് വീണു! പൃഥ്വിരാജിന്റെ 'ആടുജീവിതം' പുതിയ ഉയരങ്ങളിലേക്ക്

Aadujeevitham

കെ ആര്‍ അനൂപ്

, വെള്ളി, 5 ഏപ്രില്‍ 2024 (12:14 IST)
ആടുജീവിതത്തിന്റെ മേലെ പറക്കാന്‍ ഇനി മലയാളത്തിലെ ഒരു സിനിമയും ഉണ്ടാകില്ലെന്ന തരത്തിലാണ് ബോക്‌സ് ഓഫീസിലെ കുതിപ്പ്. 100 കോടി ക്ലബ്ബില്‍ ഇനി എത്താന്‍ ദിവസങ്ങള്‍ മാത്രം. അതിവേഗം 50, 75 കോടി ക്ലബ്ബുകള്‍ സ്വന്തമാക്കിയ ആടുജീവിതം ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.യുകെയില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. അതായത് മഞ്ഞുമ്മല്‍ ബോയ്‌സിനെയാണ് ആടുജീവിതം യുകെയില്‍ വീഴ്ത്തിയത്.
 
യുകെ, അയര്‍ലാന്‍ഡ് ബോക്‌സ് ഓഫീസിലും വന്‍ കുതിപ്പാണ് ആടുജീവിതം കാഴ്ചവെക്കുന്നത്. ഇവിടങ്ങളില്‍ മലയാള സിനിമ വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് 42 ദിവസങ്ങള്‍ കൊണ്ട് ആകെ നേടിയത് 8.006 കോടി രൂപയാണ്. ഇത് വെറും ഏഴു ദിവസം കൊണ്ട് ആടുജീവിതം മറികടന്നു.യുകെയിലും അയര്‍ലാന്‍ഡില്‍ നിന്നുമായി 8,07 കോടി മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയപ്പോള്‍ മൂന്നാമതുള്ള ചിത്രമായ 2018 അവിടെ നിന്ന് 7.90 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്ത് വിധി ഇത്! ആടുജീവിതത്തിന്റെ പേരില്‍ തര്‍ക്കം, സീനില്‍ മലയാളികള്‍ ഇല്ല, പ്രശ്‌നം തെലുങ്ക്-തമിഴ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍