Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാണി പിങ്കില്‍ രാജകുമാരിയായി സ്വാസിക, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

Swasika

കെ ആര്‍ അനൂപ്

, വ്യാഴം, 27 ജൂണ്‍ 2024 (09:23 IST)
Swasika
സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ താരദമ്പതിമാരാണ് സ്വാസിക വിജയിയും പ്രേം ജേക്കബും. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ബീച്ച് വെഡ്ഡിങായിരുന്നു രണ്ടാളും തെരഞ്ഞെടുത്തത്. ജനുവരിയില്‍ നടന്ന വിവാഹ ആഘോഷത്തില്‍ സിനിമ താരങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു.
വിവാഹശേഷം ജോലിത്തിരക്കുകളിലേക്ക് കടന്ന താരങ്ങള്‍ ഹണിമൂണ്‍ ആഘോഷിക്കാനായി ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് പോയിരുന്നു.
 
ഇപ്പോഴിതാ സ്വാസികയുടെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരുമിച്ച് അഭിനയിച്ച ശേഷമാണ് പ്രേമും സ്വാസികയും പ്രണയത്തിലായത്. സ്വാസിക തന്നെയാണ് പ്രേമിനോട് പ്രണയഭ്യര്‍ത്ഥന നടത്തിയത്. ഇരുവരുടെയും പ്രണയത്തെ കുടുംബം കൂടി അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swaswika (@swasikavj)

തന്റെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം കഴിഞ്ഞ് 2 വര്‍ഷം,മഞ്ജിമയ്ക്ക് എത്ര വയസ്സായി ? പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി