Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നും ഒന്നിച്ച്, സ്വാസികയെ ചേര്‍ത്തുപിടിച്ച് പ്രേം, സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് നടി

Swasika and Prem Jacob

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജൂണ്‍ 2024 (11:50 IST)
Swasika and Prem Jacob
സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ താരദമ്പതിമാരാണ് സ്വാസിക വിജയിയും പ്രേം ജേക്കബും. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ബീച്ച് വെഡ്ഡിങായിരുന്നു രണ്ടാളും തെരഞ്ഞെടുത്തത്. ജനുവരിയില്‍ നടന്ന വിവാഹ ആഘോഷത്തില്‍ സിനിമ താരങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു.
വിവാഹശേഷം ജോലിത്തിരക്കുകളിലേക്ക് കടന്ന താരങ്ങള്‍ ഹണിമൂണ്‍ ആഘോഷിക്കാനായി ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് പോയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swaswika (@swasikavj)

സെലിബ്രിറ്റി കപ്പിളിന്റെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരുമിച്ച് അഭിനയിച്ച ശേഷമാണ് പ്രേമും സ്വാസികയും പ്രണയത്തിലായത്. സ്വാസിക തന്നെയാണ് പ്രേമിനോട് പ്രണയഭ്യര്‍ത്ഥന നടത്തിയത്. ഇരുവരുടെയും പ്രണയത്തെ കുടുംബം കൂടി അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് എത്തി.
വിശേഷങ്ങള്‍ എല്ലാം സ്വാസിക യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.മൂന്ന് ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലില്‍ സ്വാസിക പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.ഭര്‍ത്താവ് പ്രേമിനേയും കൂട്ടി തന്റെ വീട്ടില്‍ നില്‍ക്കാന്‍ വന്നപ്പോഴുള്ള വിശേഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്കന്‍ഡ് ഹാഫില്‍ മോഹന്‍ലാലും ശ്രീനിവാസനും,നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല,'വര്‍ഷങ്ങള്‍ക്കുശേഷം'സിനിമയില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍