Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ഞാനാണ് ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കിയത് എങ്കില്‍ എന്നെ കീറിമുറിച്ചേനെ’: സന്തോഷ് പണ്ഡിറ്റ്

ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കിയത് ഞാനാണെങ്കില്‍ എന്നെ കീറിമുറിച്ചേനെ: വെളിപ്പെടുത്തലുമായി സന്തോഷ് പണ്ഡിറ്റ്

‘ഞാനാണ്  ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കിയത് എങ്കില്‍ എന്നെ കീറിമുറിച്ചേനെ’: സന്തോഷ് പണ്ഡിറ്റ്
, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:59 IST)
വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ട്. അനില്‍ പനച്ചൂരാനായിരുന്നു പാട്ടിന്റെ വരികളെഴുതിയിരുന്നത്.
 
'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഓഡീയോ പുറത്ത് വന്ന മുതല്‍ ഇത് ഹിറ്റായിരുന്നു. പിന്നീട് വീഡിയോ കൂടി എത്തിയതോടെ തരംഗമാവുകയായിരുന്നു. കേരളത്തില്‍ മാത്രമല്ല ജിമ്മിക്കി കമ്മലിന്റെ ഓളം തമിഴ്‌നാട്ടിലേക്കും പടര്‍ന്നിരുന്നു. 
 
എന്നാല്‍ ഇങ്ങനെ ഒരു പാട്ട് താനാണ് ഉണ്ടാക്കിയതെങ്കില്‍ കേരത്തില്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സംസാരിക്കുകയായാണ് സന്തോഷ് പണ്ഡിറ്റ്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പണ്ഡിറ്റ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 
കലയെയോ സംഗീതത്തെയോ പ്രോത്സാഹിപ്പിക്കാനല്ല ആരും സിനിമ എടുക്കുന്നത്. അത്യന്തികമായി പണം തന്നെയാണ് ലക്ഷ്യം. ആ രീതിയില്‍ ജിമ്മിക്കി കമ്മല്‍ നല്ല രീതിയില്‍ തന്നെ വില്‍ക്കപ്പെട്ടു എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. 
 
താനാണ് ആ പാട്ട് എഴുതി കംപോസ് ചെയ്തിരുന്നത് എങ്കില്‍, വാക്കുകളടക്കം കീറിമുറിച്ച് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു എന്നും ഒരു സക്‌സസ്ഫുള്‍ വ്യക്തിയുടെ പേരില്‍ ഇറങ്ങിയത് കൊണ്ട് ആ പാട്ടിനെ ജനങ്ങള്‍ ഏറ്റെടുത്തു എന്നും പണ്ഡിറ്റ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഇനി ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’; തമിഴില്‍ അരങ്ങേറ്റം കുറിച്ച് നാദിര്‍ഷ