ബോളിവുഡിലെ താരദമ്പതികളാണ് കരീന കപൂറും സെയിഫ് അലി ഖാനും. ഇവരുടെ മകന്‍ തൈമൂറും നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ആദ്യ വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയശേഷമായിരുന്നു സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയായ അമൃത സിംഗുമായി വേര്‍പിരിയാനുള്ള കാരണം സെയ്ഫ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ മാധ്യമത്തോട് അമൃതയെ കുറിച്ച് സെയ്ഫ് പറഞ്ഞ വെളിപ്പെടുത്തലുകളാണ് ഇപ്പോൽ ശ്രദ്ധേയമാകുന്നത്.
1991ലായിരുന്നു അമൃത സിംഗുമായുള്ള സെയ്ഫിന്റെ വിവാഹം. സെയിഫിനെക്കാളും പന്ത്രണ്ട് വയസിന് മൂത്തതായിരുന്നു അമൃത. സാറ അലി ഖാന്‍ എന്ന മകളും ഇബ്രാഹിം അലി ഖാന്‍ എന്നൊരു മകനും ഇരുവർക്കും പിറന്നു. സെയിഫും അന്നത്തെ നടിയായ റോസ കാറ്റലോനയും തമ്മിൽ ബന്ധമുള്ളത് അറിഞ്ഞതാണ് അമൃത സെയ്ഫിനെ ഉപേക്ഷിക്കാൻ കാരണമായതെന്നായിരുന്നു അന്നത്തെ ഗോസിപ്പുകളിൽ ഒന്ന്. എന്നാല്‍ അതൊന്നുമായിരുന്നു സത്യം. തന്നോടും തന്റെ കുടുംബത്തിനോടുമായിട്ടുള്ള അമൃതയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങളാണ് തങ്ങളുടെ ജീവിതത്തെ പിടിച്ച് കുലുക്കിയതെന്നായിരുന്നു സെയിഫിന്റെ വിശദീകരണം.
'എന്റെ അമ്മ ഷര്‍മിള ടാഗോറിനെയും സഹോദരി സോഹ അലി ഖാനെയും അമൃത നിരന്തരം അപമാനിക്കാമായിരുന്നു. പതിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 2004 ല്‍ അവസാനിപ്പിച്ചു. പക്ഷേ, വിവാഹമോചനത്തിനു ശേഷം മക്കളെ കാണാന്‍ പോലും അമൃത എന്നെ അനുവദിച്ചില്ല. ഞാനൊരു ഭീകരനായ ഭര്‍ത്താവും അസഹനീയമായ പിതാവുമാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് എന്തിനായിരുന്നെന്ന് അറിയില്ല.'
'എന്റെ കുട്ടികളെ കാണാന്‍ എന്നെ അനുവദിച്ചിരുന്നില്ല. എന്നെ കാണാന്‍ വരാന്‍ അവര്‍ക്കും അനുവാദമില്ലായിരുന്നു. കാരണം അവരുടെ അമ്മയ്‌ക്കെതിരെ സംസാരിക്കാന്‍ എന്റെ കൂടെ മറ്റൊരു സ്ത്രീയുണ്ടെന്ന് അവര്‍ കരുതിയിരുന്നു. അതൊക്കെ ഇല്ലാക്കഥകളായിരുന്നു.' - സെയ്ഫ് പറഞ്ഞു.