Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്യനിലെ വിക്രമിന്റെ നായിക ഇനി ലൈംഗിക തൊഴിലാളി ?; ഞെട്ടലില്‍ ആരാധകര്‍ !

ലൈംഗികതൊഴിലാളിയായി വേഷമിട്ട് സദ

അന്യനിലെ വിക്രമിന്റെ നായിക ഇനി ലൈംഗിക തൊഴിലാളി ?; ഞെട്ടലില്‍ ആരാധകര്‍ !
, ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (12:25 IST)
അന്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുകയും തുടര്‍ന്ന് തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാകുകയും ചെയ്ത നടിയാണ് സദ. എന്നാല്‍ അന്യന്‍ നല്‍കിയ വിജയം പിന്നീട് വന്ന സിനിമകളില്‍ ആവര്‍ത്തിക്കാന്‍ സദയ്ക്ക് സാധിച്ചില്ല. ഇപ്പോള്‍ ഇതാ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ എത്തുകയാണ് സദ. 
 
ടോര്‍ച്ച്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ലൈംഗികതൊഴിലാളികളുടെ ജീവിതത്തെകുറിച്ച് ആഴത്തില്‍ പറയുന്ന കഥയാണെന്നാണ് സംവിധായകന്‍ പറയുന്നത്‍. ലൈംഗിക തൊഴിലാളികളെക്കുറിച്ച് നിരവധി കഥകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഈ സിനിമ. പാതയോരങ്ങളില്‍ രാത്രി ഇടപാടുകാരെ കാത്തു നില്‍ക്കുന്നവരുടെ കഥയല്ല ഇതെന്നും അവരുടെ യഥാര്‍ത്ഥ ജീവിതമായിരിക്കും ഈ സിനിമയില്‍ കാണുകയെന്നും മജീദ് പറയുന്നു.
 
ഈ കഥ രൂപപ്പെടുത്തുന്നതിന് മുമ്പ് ഒരുപാട് ലൈംഗിക തൊഴിലാളികളെ കണ്ടിരുന്നു. അവരുടെ കഥകളെല്ലാം കേട്ട ശേഷമാണ് തിരക്കഥ തയ്യാറാക്കിയത്. പരിതാപകരമായിരുന്നു പലരുടെയും ജീവിതം. കുടുംബം നോക്കാന്‍ വഴിയില്ലാതെ ഇതിലേയ്‌ക്കെത്തിയവരാണ് പലരുമെന്നും സംവിധായകന്‍ പറയുന്നു. അതിശയോക്തി കലരാതെ ഈ കാര്യങ്ങളെല്ലാം പച്ചയ്ക്ക് അവതരിപ്പിക്കാനാണ് ശ്രമമെന്നും ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും അബ്ദുള്‍ മജീദ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്‍റെ കര്‍ണന്‍റെ നിര്‍മ്മാതാവ് ഇനി മമ്മൂട്ടിച്ചിത്രത്തിനൊപ്പം, കോടികള്‍ ചെലവിട്ട് ‘മാമാങ്കം’; കര്‍ണന്‍ എവിടെ?