'പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വമാണ്, അത്തരം ചിത്രങ്ങൾ ആർത്തിയോടെ കാണുന്നതും അവർ തന്നെയാണ്'
'പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വമാണ്, അത്തരം ചിത്രങ്ങൾ ആർത്തിയോടെ കാണുന്നതും അവർ തന്നെയാണ്'
ഷക്കീലയുടെ ജീവിതകഥ പറയുന്ന 'ഷക്കീല' എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ പോകുകയാണ്. റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയെ അവതരിപ്പിക്കുന്നത്. പോണ്‍ താരം എന്നൊരു നടിയെ വിളിക്കുന്നത് പുരുഷാധിപത്യ ലക്ഷണമാണെന്നാണ് റിച്ച പറയുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഐ എ എൻ എസിന് നൽകിയ അഭിമുഖത്തിലാണ് റിച്ച് മനസ്സ് തുറന്നത്.
‘ഒരു അഡള്‍ട് സിനിമാ താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡള്‍ട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗമായ ഒരു നടിയോട് അനാദരവ് കാണിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.. എന്നിട്ട് ആ ചിത്രങ്ങള്‍ നിങ്ങള്‍ തന്നെ ആര്‍ത്തിയോടെ കാണുകയും ചെയ്യുന്നു. ആ ചിത്രങ്ങള്‍ പണം വാരുകയും ചെയ്യുന്നു. എന്ത് കാപട്യമാണിത്. ഇവിടെ ഒരു മാര്‍ക്കറ്റ് ഉള്ളതു കൊണ്ടാണ് അഡള്‍ട് ചിത്രങ്ങള്‍ ഉണ്ടാകുന്നത്’-റിച്ച പറഞ്ഞു.
ഷക്കീല ഒരു പോണ്‍ താരമല്ലെന്നും അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രയാണ് ചിത്രത്തില്‍ കാണാന്‍ പോകുന്നതെന്നും റിച്ച വ്യക്തമാക്കി. ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ 'നോട്ട് എ പോൺ സ്‌റ്റാർ' എന്നാണ്. ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.