ദിലീപ് ഇല്ലെങ്കില്‍ ആ സിനിമ സാധ്യമാകില്ലായിരുന്നു: സംവിധായകന്‍ തുറന്നു പറയുന്നു
എന്റെ പ്രിയപ്പെട്ട നായകനില്ലെങ്കില്‍ ആ സിനിമ ഇത്ര വിജയമാകില്ലായിരുന്നു...
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രാമലീല. അരുണ്‍ ഗോപിയെന്ന പുതുമുഖ സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമാണ് രാമലീല. രാമലീലയുടെ സക്സസ്ഫുള്‍ സെലിബ്രേഷന്‍ ഇന്നലെ കൊച്ചിയില്‍ നടന്നു.
ദിലീപ് ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നുവെന്ന് അരുണ്‍ ഗോപി വ്യക്തമാക്കുന്നു. ആദ്യപാഠങ്ങൾ നൽകിയ ഗുരുനാഥനിൽ നിന്ന്, എന്റെ പ്രിയപ്പെട്ട നായകനിൽ നിന്ന്, മലയാള സിനിമയുടെ ഗുരുനാഥനിൽ നിന്ന് ഏറ്റുവാങ്ങിയ ഈ നിമിഷം സിനിമയിലെത്തിച്ച സജിച്ചേട്ടന്റെ ഓർമ്മയ്ക്കുമുന്നിൽ സമർപ്പിക്കുന്നു‘ എന്ന് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പറയാൻ നന്ദി മാത്രം എല്ലാം നന്നായി നടത്തിച്ച ദൈവത്തിനോട് ഗുരുക്കന്മാരോട് കുടുംബത്തോട് കൂട്ടുകാരോട് എല്ലാത്തിലുമപരി പ്രേക്ഷകരോട് . സച്ചി ചേട്ടൻ കൂടെ ഇല്ലെങ്കിൽ ഈ സിനിമ ഉണ്ടാകില്ല, ടോമിച്ചയാൻ കൂടെ ഇല്ലെങ്കിൽ ഈ സിനിമ സാധ്യമാകില്ലായിരുന്നു, ദിലീപേട്ടൻ കൂടെ ഇല്ലെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു, നോബിൾ കൂടെ ഇല്ലെങ്കിൽ ഈ സിനിമ ഇങ്ങനെ ആകില്ലായിരുന്നു. എല്ലാത്തിലുമുപരി ദൈവവും പ്രേക്ഷകരും ഗുരുക്കന്മാരുടെ അനുഗ്രവും കൂടി ആയപ്പോൾ എന്റെ കൈയിക്കലേക്കു വന്ന നിധിയാണ് ഈ കാണുന്ന രാമലീല 111 ദിവസ ഓർമ്മ ഫലകം.
ആദ്യപാഠങ്ങൾ നൽകിയ ഗുരുനാഥനിൽ നിന്ന്, എന്റെ പ്രിയപ്പെട്ട നായകനിൽ നിന്ന്, മലയാള സിനിമയുടെ ഗുരുനാഥനിൽ നിന്ന് ഏറ്റുവാങ്ങിയ ഈ നിമിഷം സിനിമയിലെത്തിച്ച സജിച്ചേട്ടന്റെ ഓർമ്മയ്ക്കുമുന്നിൽ സമർപ്പിക്കുന്നു.