Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോര്‍ട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണെന്ന് നടി രചന നാരായണന്‍കുട്ടി

മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോര്‍ട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണെന്ന് നടി രചന നാരായണന്‍കുട്ടി

anoop

, വ്യാഴം, 1 ഓഗസ്റ്റ് 2024 (15:26 IST)
മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോര്‍ട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണെന്ന് നടി രചന നാരായണന്‍കുട്ടി. ഇന്‍സ്റ്റഗ്രാമിലാണ് നടി ഇക്കാര്യം കുറിച്ചത്. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോര്‍ട്ട്, ഈ ജൈവവൈവിധ്യ Hotspot സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്. അത്തരം നിര്‍ണായക ഉള്‍ക്കാഴ്ചകളും ശുപാര്‍ശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധര്‍ അവ സൂക്ഷ്മമായി സമര്‍പ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും അപകടകരമാണെന്ന് രചന നാരായണന്‍കുട്ടി പറഞ്ഞു.
 
ഈ മുന്നറിയിപ്പുകള്‍ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനെ കുറിച്ച് മിതമായ അറിവ് മാത്രം ഉണ്ടായിരുന്ന എനിക്ക് വ്യകതമായി കാര്യങ്ങള്‍ പറഞ്ഞു തന്ന, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി കൂടിയായ എന്റെ ശിഷ്യക്ക് നന്ദിയെന്നും രചന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 വര്‍ഷത്തെ ഇടവേള, നെറ്റ്ഫ്‌ളിക്‌സിന്റെ മരണക്കളി സ്‌ക്വിഡ് ഗെയിം വീണ്ടുമെത്തുന്നു