Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മൈ സ്റ്റോറിയിൽ പാർവതിയുടെ അഴിഞ്ഞാട്ടം? കളക്ഷനേയും ബാധിച്ചു!

മൈ സ്‌റ്റോറി ഒരു ദുരന്ത പടമോ? ചിത്രത്തെ കൂവി തോല്‍പ്പിക്കുന്നത് പൃഥ്വിയോടും പാര്‍വ്വതിയോടുമുള്ള പക കാരണമോ?

മൈ സ്റ്റോറിയിൽ പാർവതിയുടെ അഴിഞ്ഞാട്ടം? കളക്ഷനേയും ബാധിച്ചു!
, ചൊവ്വ, 10 ജൂലൈ 2018 (13:52 IST)
പൃഥ്വിരാജിനോടും പാർവതിയോടുമുള്ള ദേഷ്യം 'മൈ സ്‌റ്റോറി'യോട് തീർക്കുന്നുവെന്ന് സംവിധായക റോഷ്‌നി ദിനകർ ആരോപിച്ചിരുന്നു. 18 കോടി മുടക്കിയാണ് ചിത്രം റിലീസ് ചെയ്‌തത്. കേരളത്തില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും സിനിമ റിലീസ് ചെയ്തിരുന്നു. 
 
ഇപ്പോഴിതാ, ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. റിലീസ് ദിവസം 22 ഷോ ആയിരുന്നു മൈ സ്റ്റോറിയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ നിന്നും 3.95 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 12.16 ലക്ഷമാണ് നേടിയിരിക്കുന്നത്. അത്ര മോശം കളക്ഷൻ അല്ലെങ്കിലും ഒരു പൃഥ്വി ചിത്രത്തിന് ലഭിക്കുന്ന കളക്ഷൻ ചിത്രത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
 
പുതിയ സിനിമയായ ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓൺലൈൻ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടു. സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതൽ സൈബർ ആക്രമണം തുടങ്ങി. ഞാൻ സ്ത്രീയായിട്ടും ഈ പ്രശ്നത്തിൽ സഹായിക്കാൻ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയാറായില്ല. സിനിമയുടെ പ്രചാരണ പരിപാടികൾക്ക് പൃഥ്വിരാജും പാർവതിയും സഹകരിക്കുന്നില്ലന്നും റോഷ്‌നി ആരോപിച്ചു.
 
‘ഓൺലൈനിൽ കൂടി അവർ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാൽ അങ്ങനെ പോലും അവർ സഹകരിക്കുന്നില്ല. ഞാൻ ഇവർക്കായി പ്രത്യേക കരാർ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. '
 
‘സിനിമയ്ക്ക് ആദ്യഘട്ടത്തിൽ പ്രതിസന്ധി വന്നപ്പോൾ ഡബ്യുസിസിയോട്‌ പരാതിപറഞ്ഞിരുന്നു. എന്നാൽ അന്ന് സജിത മഠത്തിൽ പറഞ്ഞത് ‘ഞങ്ങൾ പരാതിയൊന്നും സ്വീകരിക്കാറില്ലെന്നാണ്. പാർവതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമയെ ആക്രമിക്കുന്നത്. മോഹൻലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാൽ സിനിമയിൽ അഭിനയിച്ചവർ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആർക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവർ ഇതിനെതിരെ രംഗത്തുവരണമെന്നും റോഷ്‌നി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് എന്ന കോമാളി എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്, ആ പൊട്ടനെ അന്ന് കിട്ടിയിരുന്നെങ്കിൽ ഒരാട്ട് വെച്ച് കൊടുത്തേനെ: സംഗീത ലക്ഷ്മണ