2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരുപാട് സര്‍പ്രൈസ് നിറഞ്ഞതാണെന്ന് ആദ്യം തന്നെ മനസ്സിലാക്കിത്തന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ വിജയമായപ്പോള്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിച്ച മലൈക്കോട്ടൈ വാലിബന്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് പ്രേമലു. 50 ദിവസങ്ങള്‍ പിന്നിട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് സിനിമ. സാധാരണ ആഴ്ചകള്‍ പിന്നിടുമ്പോള്‍ തന്നെ തിയേറ്ററുകളില്‍ നിന്ന് സിനിമകള്‍ ഒഴിയുന്ന കാഴ്ചയാണ് കാണാറുള്ളത്. അത്യാവശ്യം തിയേറ്ററുകളില്‍ മാത്രമേ നാലാഴ്ചയ്ക്ക് അപ്പുറം മലയാളം സിനിമ പ്രദര്‍ശിപ്പിക്കാറുള്ളൂ. അതെല്ലാം തെറ്റിച്ചിരിക്കുകയാണ് പ്രേമലു.
50 ദിവസങ്ങള്‍ പിന്നിടുമ്പോഴും 381 തിയറ്ററുകളില്‍ പ്രേമലു പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും, തെലുങ്ക് നാടുകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. വിജയകരമായ 50 ദിവസങ്ങള്‍ പിന്നിട്ട സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് എപ്പോഴാണെന്ന് ചോദ്യം സിനിമ പ്രേമികള്‍ക്കിടയില്‍ ഉയരുന്നുണ്ട്.
ശ്യാം മോഹന്‍ എം, മീനാക്ഷി രവീന്ദ്രന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മാത്യു തോമസ്, സംഗീത പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ഒടിടി സ്ട്രീമിംഗ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.മാര്‍ച്ച് 29 ന് സിനിമ ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏപ്രില്‍ വരെയെങ്കിലും പ്രേമലു തിയറ്ററുകളില്‍ ഉണ്ടാകും. അതുകഴിഞ്ഞ് മുന്നോട്ടു പോകാനും സാധ്യത ഏറെയാണ്.