മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്വന്: 2' റിലീസിന് ഒരുങ്ങുന്നു. താരങ്ങളെല്ലാം പ്രമോഷന് തിരക്കുകളിലാണ്.
ചിത്രം യുഎസില്‍ മാത്രം 1100 സ്ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്ക്രീനുകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കാം.
'പൊന്നിയിന്‍ സെല്വന് 1' അമേരിക്കന്‍ ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഭാഗം 1100 സ്ക്രീനുകള്‍ എത്തുമ്പോള്‍ ഒന്നാം ഭാഗത്തിന്റെ കളക്ഷന്‍ മറികടക്കും എന്ന് പ്രതീക്ഷിക്കാം.