Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മകന്റെ മൂന്നാം പിറന്നാള്‍ ആഘോഷം, വീഡിയോയുമായി നടി പാര്‍വതി കൃഷ്ണ

മകന്റെ മൂന്നാം പിറന്നാള്‍ ആഘോഷം, വീഡിയോയുമായി നടി പാര്‍വതി കൃഷ്ണ

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഡിസം‌ബര്‍ 2023 (17:32 IST)
നടി പാര്‍വതി ആര്‍ കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും സന്തോഷത്തിലാണ്. മകന്റെ മൂന്നാം ജന്മദിനമാണ് ഇന്ന്.അവ്യുക്ത് രണ്ടാമത്തെ വയസ്സില്‍ തന്നെ അമ്മയോടൊപ്പം 'കഠിന കഠോരമീ അണ്ഡകടാഹം'ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ പാര്‍വതിയും ബാലഗോപാലും മകന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ആഘോഷ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
'Dec 7 അമ്മയുടെ കണ്മണിക് ഇന്ന് 3 വയസ്സ്.. നീ പെട്ടന്ന് വളര്‍ന്നു , ഓരോ നിമിഷവും ഞങ്ങളുടെ ജീവിതം മധുരമാക്കിയ എന്റെ വാവക് 'അമ്മ എന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ച എന്റെ അച്ചൂന് , ക്ഷമ അമ്മയെ പഠിപ്പിച്ച , 'അമ്മ ജോലിക് പോകുമ്പോഴും വാശി കാണിക്കാതെ എല്ലാം മനസിലാക്കി വളര്‍ന്ന എന്റെ പൊന്നോമനക്ക് ഒരായിരം ജന്മദിനാശംസകള്‍',-പാര്‍വതി മകനൊപ്പമുള്ള നല്ല മിഷങ്ങള്‍ ചേര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചു കൊണ്ട് എഴുതി.
ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി പാര്‍വതി ആര്‍ കൃഷ്ണ കടന്നു പോകുന്നത്. വിവാഹ വാര്‍ഷികം നവംബര്‍ 9 ആയിരുന്നു നടി ആഘോഷിച്ചത്.ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും മുമ്പ് പറഞ്ഞിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുദക്ഷിണയായി ഒപ്പം കിടക്കണമെന്ന് ആവശ്യപ്പെട്ടു; സിനിമ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി കസ്തൂരി