നടിയും ഗായികയുമായ പരിണീതി ചോപ്ര തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 1988 ഒക്ടോബര്‍ 22 നാണ് പരിണീതിയുടെ ജനനം.
പരിണീതിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ആരാധകര്‍ അറിയുന്നത് ഇപ്പോഴാണ്. അതിലൊന്നാണ് നടന് സെയ്ഫ് അലി ഖാനോട് പരിണീതിക്കുണ്ടായിരുന്ന ക്രഷ്. സെയ്ഫിനെ വളരെ ഹോട്ടായി തോന്നിയിട്ടുണ്ടെന്ന് പരിണീതി പഴയ അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സെയ്ഫിനോട് തനിക്ക് വല്ലാത്ത അഭിനിവേശം തോന്നിയിട്ടുണ്ടെന്നാണ് താരം പറഞ്ഞത്.
അക്കാലത്ത് ചില ചിപ്സ് പാക്കറ്റുകളുടെ പുറത്ത് സെയ്ഫ് അലി ഖാന്റെ പരസ്യം ഉണ്ടാകാറുണ്ട്. സെയ്ഫിനോട് തനിക്ക് വല്ലാത്ത അഭിനിവേശം തോന്നിയിരുന്ന സമയത്ത് സെയ്ഫിന്റെ ചിത്രമുള്ള ചിപ്സ് കവറുകള്‍ താന്‍ സൂക്ഷിച്ചു എടുത്തുവയ്ക്കാറുണ്ടെന്ന് പരിണീതി പറയുന്നു. മുറിയിലെ ഒരു സ്റ്റീല്‍ കപ്ബോര്ഡിനുള്ളില് സെയ്ഫിന്റെ പടമുള്ള ചിപ്സ് കവറുകള്‍ എടുത്തുവയ്ക്കുക പതിവാണെന്ന് പരിണീതി പറയുന്നു.