ഒടിയന്‍ സിനിമ പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ചപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അത് കടുത്ത വേദനയാണ് നല്‍കിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി സമാനതകളില്ലാത്ത രീതിയില്‍ മോഹന്‍ലാല്‍ എന്ന മഹാനടന്‍ കഠിനാധ്വാനം ചെയ്തതെല്ലാം വെറുതെയായി എന്ന ദുഃഖമാണ് അവര്‍ക്ക്. എന്തായാലും അവര്‍ അത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയായി സമര്‍പ്പിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
എഫ് ബി പേജില്‍ വന്ന കമന്‍റുകളില്‍ ചിലത് താഴെ കൊടുക്കുന്നു:
“ടൈറ്റാനിക്കിന്റെ സെക്കന്റ് പാർട്ട് താങ്കളാണ് സംവിധാനം ചെയ്യാൻ പോകുന്നതെന്നൊരു കരക്കമ്പിയുണ്ട്. സത്യമാണോ”
“അമിതപ്രതീക്ഷകളില്ലാതെ പോയാൽ രണ്ടര മണിക്കൂർ ആസ്വദിക്കാൻ കഴിയുന്ന മാസ് എന്റർട്ടേയ്നർ ആണ് ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പേജ്. പുതുമയുള്ള തെറികൾ ഒന്നും അധികമില്ലെങ്കിലും ഉള്ളവയുടെ അവതരണത്തിൽ പുതുമ കൊണ്ടുവരാൻ കമന്റേറ്റർമ്മാർ ശ്രമിക്കുന്നത് പ്രതീക്ഷ നൽകുന്നു. കമന്റുകളുടെ എണ്ണത്തിൽ ഈ വർഷത്തെ നിലവിലുള്ള റെക്കോഡുകൾ തകർക്കും എന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.”
“ഹർത്താൽ ആയിട്ട് വീട്ടിൽ ബോറടിച്ച് പണ്ടാരമടങ്ങിയിരുന്ന എനിക്ക് എന്റെ ഫ്രണ്ട്സ് ആണ് താങ്കളുടെ പേജ് സജ്ജെസ്റ് ചെയ്തത് . ഇപ്പൊ ബോറടിക്ക് നല്ല മാറ്റമുണ്ട് .... Thanks മേനോൻ ചേട്ടാ”
“പടം മുന്നോട്ടു പോവും തോറും മനസ്സിൽ ടെൻഷൻ ആയിരുന്നു.....
ഏതേലും കാവി പ്രവർത്തകർ വന്നു തീയേറ്റർ അടപ്പിക്കുമോ.......!!!
അല്ലേലും ഇവരൊന്നും ആവിശ്യത്തിന് ഉപകാരപ്പെടില്ല...
അഥവാ എനി പടം കണ്ടിറങ്ങിയവർ തീയേറ്റർ കത്തിച്ചാലും തെറ്റ് പറയാൻ പറ്റില്ല കുമാരേട്ടാ”
“ഇനി ഈ പൊങ്കാലയിൽ നിന്നും രക്ഷപെടാൻ ഞാൻ ഈ സിനിമ സംവിധാനം ചെയ്യുമ്പോൾ #മദ്യലഹരിയിൽ ആയിരുന്നു എന്ന് പറഞ്ഞു ഒരു ലൈവ് വരോ കുമാരേട്ടാ”
“രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു ചോദിച്ച MT ആണെന്റെ ഹീറോ”
“സന്തോഷ വാർത്ത. ഒടിയൻ തമിൽ റോക്കേഴ്‌സിൽ വരില്ല, പടം പിടിക്കാൻ വന്ന തമിഴ് റോക്കറ്റ് അഡ്മിൻ സെൽവൻ ഇന്റർവലിന് ഇറങ്ങി ഓടിയത് ആണ് കാരണം.. ഇനി മേലാൽ മലയാള പടത്തിൽ കൈ വെക്കില്ലെന്ന് ഓടുമ്പോൾ വിളിച്ച് പറയുന്നുണ്ടായിരുന്നു...”
“ഇന്നലെ ഒടിയൻ പ്രിവ്യു ഷോ കണ്ട ബിജെപി പ്രസിഡന്റ് ഇന്ന് ഹർത്താൽ വെക്കുവായിരുന്നു സൂർത്തൂക്കളെ... ആ നല്ല മനസ്സ് കാണാതെ എല്ലാവരും അവരെ തെറി പറഞ്ഞൂലോ...”
“അടുത്തത് അവതാർ പോലൊരു പടം ചെയ്യണം ശ്രീയേട്ടാ.. റിലീസിന് മുൻപേ 500 കോടി ക്ലബ്ബിൽ കേറ്റണം, നിങ്ങൾക്കത് സാധിക്കും. നിങ്ങളെക്കൊണ്ടേ സാധിക്കൂ..വിമർശകരോട് പോയി പണി നോക്കാൻപറ”
“എന്തൊക്കെ പറഞ്ഞാലും മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ്. ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്”
“ഒടിയൻ കണ്ടു രാജമൗലിക്ക് ഇതുവരെ ബോധം വന്നിട്ടില്ല എന്ന് കേട്ട്. റെക്കോർഡുകൾ എല്ലാം പോവുമെന്ന ഹൃദയവേദനയിൽ ആണ് ബോധം പോയത് എന്ന് സഹപ്രവർത്തകർ പറഞ്ഞു”