ബേസിലിനു ദേ അടുത്ത ഹിറ്റ്; നുണക്കുഴി ആദ്യ രണ്ട് ദിവസം 'ചിരിപ്പിച്ച്' നേടിയത് എത്രയെന്നോ?
പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 2.9 കോടി രൂപയാണ് നുണക്കുഴി നേടിയിരിക്കുന്നത്
ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നുണക്കുഴി' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. 'ഫണ്‍ റൈഡ്' എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. കുടുംബസമേതം ടിക്കറ്റെടുക്കാവുന്ന ചിരിപ്പടമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബോക്‌സ്ഓഫീസിലും നുണക്കുഴി മികച്ച പ്രകടനമാണ് നടത്തുന്നത്.
പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 2.9 കോടി രൂപയാണ് നുണക്കുഴി നേടിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ 1.70 കോടി കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. വരും ദിവസങ്ങളിലും നുണക്കുഴി തന്നെയായിരിക്കും പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് എന്നാണ് ബോക്‌സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കെ.ആര്‍.കൃഷ്ണകുമാര്‍ ആണ് നുണക്കുഴിയുടെ കഥ. ഡിഒപി സതീശ് കുറുപ്പ്, സംഗീതം ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സരിഗമയാണ് നിര്‍മാണം. വിഷ്ണു ശ്യാം ആണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികള്‍. നിഖില വിമല്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അല്‍ത്താഫ് സലിം, ശ്യാം മോഹന്‍, അസീസ് നെടുമങ്ങാട്, ലെന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.