സംവിധായകന് ഒമര്‍ ലുലു സിനിമ തിരക്കുകളിലാണ്. 'ബാഡ് ബോയ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്' എന്നാല്‍ തന്റെ പുതിയ സിനിമയുടെ പ്രീപ്രൊഡക്ഷന് ജോലികളിലേക്ക് സംവിധായകന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതിനായി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സംവിധായകന്റെ തീരുമാനം.
പൂര്‍ണ്ണമായും സിനിമയുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും രണ്ടുമാസത്തോളം വിട്ടുനില്‍ക്കുമെന്ന് ഒമര്‍ ലുലു ആരാധകരെ അറിയിച്ചു. തന്റെ മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷനും കോമഡിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു മുഴുനീള ഫാമിലി മാസ്സ് കോമഡി എന്റര്ടെയിന്മെന്റാണ് പുതിയ സിനിമയെന്ന് സംവിധായകന് നേരത്തെ പറഞ്ഞിരുന്നു.
ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങള്‍ എന്ന പരാതികള്‍ക്ക് ഈ സിനിമയിലൂടെ മറുപടി നല്‍കുമെന്ന് സൂചനയും ഒമര്‍ നല്‍കിയിരുന്നു.