അഡാർ ലൌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് നൂറിൻ ഷെരീഫ്. തന്റെ കരിയറിനെ കുറിച്ചും പേഴ്സണൽ ജീവിതത്തെ കുറിച്ചും നൂറിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ്. താൻ സിനിമയിൽ അഭിനയിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് തന്റെ ഉമ്മയായിരുന്നെന്നാണ് നൂറിൻ പറയുന്നത്.
വീട്ടിൽ ഉപ്പയ്ക്ക് ആദ്യം അഭിനയമൊന്നും ഇഷ്ടമല്ലായിരുന്നു. ആളുകൾ എന്തു പറയും എന്നൊക്കെയുള്ള ടെൻഷനായിരുന്നു ആദ്യം ഉപ്പയ്ക്ക്. ഇപ്പോള്‍ എല്ലാം മാറി. കുടുംബത്തിലും ചെറിയ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. പ്രശ്നമുള്ളത് സോഷ്യൽ മീഡിയകളിലാണ്.
സോഷ്യൽ മീഡിയയിൽ പലപ്പോഴും ഞാൻ തട്ടമിടുന്നില്ലെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നവരെ കാണാം. അതെന്റെ പഴ്സനൽ കാര്യമാണ്. ചില സിറ്റുവേഷനിൽ ഇടാൻ കഴിയില്ല. എനിക്ക് വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി, ഞാനെന്താണെന്ന്.- നൂറിൻ പറയുന്നു.