Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നയന്‍താര ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദു ആയത് എന്തിന്?

നയന്‍താര ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു

നയന്‍താര ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദു ആയത് എന്തിന്?
, വെള്ളി, 18 നവം‌ബര്‍ 2022 (13:18 IST)
തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. 1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര. പിതാവ് കുര്യന്‍ കൊടിയാട്ടും അമ്മ ഓമന കുര്യനും തിരുവല്ലയില്‍ നിന്നുള്ളവരാണ്. നയന്‍സിന് മലയാളവും നന്നായി അറിയാം. ഇംഗ്ലീഷ് സാഹിത്യത്തില്‍ നയന്‍താര ബിരുദം നേടിയത് തിരുവല്ല മാര്‍ തോമാ കോളേജില്‍ നിന്നാണ്. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ ആദ്യ പേര്. 
 
നയന്‍താര ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. 2011 ഓഗസ്റ്റ് ഏഴിനാണ് ചെന്നൈ ആര്യ സമാജ് ക്ഷേത്രത്തില്‍വച്ച് നയന്‍താര ഹൈന്ദവമതം സ്വീകരിച്ചത്. ക്ഷേത്രത്തില്‍ വച്ച് വേദവും ഗായത്രി മന്ത്രവും ഉരുവിട്ട് ശുദ്ധികര്‍മം നടത്തിയ ശേഷമാണ് നയന്‍താര ഹിന്ദുമതത്തിലേക്ക് ചേക്കേറിയത്. ഹൈന്ദവ മതത്തില്‍ ആകൃഷ്ടയായാണ് നയന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് അക്കാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിരിയാണിയുടെ കഥ ആദ്യം കേട്ടിട്ട് നിര്‍മ്മാതാവിനോട് റെക്കമന്റ് ചെയ്ത് 'അദൃശ്യം' സംവിധായകന്‍:സജിന്‍ ബാബു