ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വീണ്ടും പൊലീസ് വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. റാണാ ദഗുബാട്ടി നായകനാകുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് നയൻസ് എത്തുന്നതെന്നാണ് സൂചന. ഇതിനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നയന്‍താരയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കൊറിയന്‍ ചിത്രത്തിന്റെ റീമേക്കാണ് ഒരുക്കുന്നത്. കീര്‍ത്തി സുരേഷിനെ ആയിരുന്നു ആദ്യം ചിത്രത്തിനായി പരിഗണിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, കീർത്തിയുടെ ഡേറ്റ് പ്രശ്നം വന്നതോടെ അണിയറ പ്രവർത്തകർ നയൻതാരയെ സമീപിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
വിജയ് നായകനായെത്തുന്ന ‘ബിഗിലാ’ണ് നയന്‍താരയുടെ പുറത്തിരങ്ങാനൊരുങ്ങുന്ന ചിത്രം. വിഘ്നേഷ് ശിവന് നിര്‍മിക്കുന്ന ‘നെട്രികണ്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. രജനികാന്തിന്റെ ‘ദർബാർ’ ആണ് മറ്റൊരു ചിത്രം.