Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്നു പ്രഖ്യാപിക്കും; അവസാന റൗണ്ടിൽ പത്തോളം മലയാള സിനിമകൾ

ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്നു പ്രഖ്യാപിക്കും

ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്നു പ്രഖ്യാപിക്കും; അവസാന റൗണ്ടിൽ പത്തോളം മലയാള സിനിമകൾ
, വെള്ളി, 7 ഏപ്രില്‍ 2017 (07:58 IST)
64ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു പ്രഖ്യാപിക്കും. രാവിലെ 11.30-ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പത്തോളം മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്. 
 
സംവിധായകന്‍ പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള വിധിനിര്‍ണയസമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. വിധിനിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് പ്രിയദര്‍ശന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി വെങ്കയ്യനായിഡുവിന് കൈമാറി. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കനത്തമത്സരമാണ് നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്‍ട്രികള്‍ ഉണ്ട്. മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി 1971 കണ്ടു, ഒന്നും മിണ്ടാതെ മേജര്‍ രവിയുടെ മുഖത്തേക്ക് നോക്കി!