Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോഹന്‍ലാലും മീശയില്ലാത്ത കഥാപാത്രങ്ങളും; ഈ സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

കഥകളി കലാകാരനായ കുഞ്ഞിക്കുട്ടന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവിസ്മരണീയമാക്കി

മോഹന്‍ലാലും മീശയില്ലാത്ത കഥാപാത്രങ്ങളും; ഈ സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

രേണുക വേണു

, വെള്ളി, 23 ഫെബ്രുവരി 2024 (16:08 IST)
മീശ പിരിച്ച ലാലേട്ടന്‍ വേഷങ്ങളോട് പ്രത്യേക ആരാധനയാണ് മലയാളികള്‍ക്ക്. എന്നാല്‍ മീശയില്ലാതെ ക്ലീന്‍ ഷേവില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമകള്‍ ഉണ്ട്. മോഹന്‍ലാലിന്റെ മുഖത്തെ സൂക്ഷാമിഭനയം പുറത്തെടുത്ത കഥാപാത്രങ്ങളാണ് അതില്‍ പലതും. അത്തരത്തില്‍ മോഹന്‍ലാല്‍ മീശയില്ലാതെ അഭിനയിച്ച ഏതാനും സിനിമകല്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 
തിരനോട്ടം 
 
മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമയാണ് തിരനോട്ടം. 1878 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അന്ന് 18 വയസ്സായിരുന്നു മോഹന്‍ലാലിന്റെ പ്രായം. ഈ സിനിമ സെന്‍സര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് അന്ന് റിലീസ് ചെയ്തില്ല. 
 
രംഗം 
 
ഐ.വി.ശശി സംവിധാനം ചെയ്ത രംഗം 1985 ലാണ് റിലീസ് ചെയ്യുന്നത്. ശോഭനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 
 
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ 
 
സിദ്ധിഖ് ലാലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രമാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. 1986 ലാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാലിനൊപ്പം റഹ്‌മാനും തിലകനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. 
 
പഞ്ചാഗ്നി 
 
1986 ലാണ് ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നി റിലീസ് ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായരുടേതാണ് തിരക്കഥ. മോഹന്‍ലാലിന്റേയും ഗീതയുടേയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
ഇരുവര്‍ 
 
എം.ജി.ആര്‍, കരുണാനിധി, ജയലളിത എന്നിവരുടെ ജീവിതമാണ് മണിരത്‌നം ഇരുവരിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. 1997 ലാണ് ഇരുവര്‍ റിലീസ് ചെയ്തത്. എംജിആര്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. ആനന്ദന്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. 
 
വാനപ്രസ്ഥം 
 
ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം 1999 ലാണ് റിലീസ് ചെയ്തത്. കഥകളി കലാകാരനായ കുഞ്ഞിക്കുട്ടന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവിസ്മരണീയമാക്കി. മികച്ച നടനുള്ള ദേശീയ അവാര്‍ഡും മോഹന്‍ലാലിന് വാനപ്രസ്ഥത്തിലൂടെ ലഭിച്ചു. 
 
ഒടിയന്‍ 
 
മോഹന്‍ലാല്‍ ക്ലീന്‍ ഷേവില്‍ അവസാനമായി അഭിനയിച്ച സിനിമയാണ് ഒടിയന്‍. വി.എ.ശ്രീകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാം അതുപോലെ തന്നെ! ദീപക്കിന് നന്ദി, 'മഞ്ഞുമ്മേല്‍ ബോയ്‌സ്' കണ്ടശേഷം സുധിയുടെ ഭാര്യ