Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതീക്ഷിച്ചിരുന്നില്ല, അവാർഡ് വിളിച്ച് തരികയായിരുന്നു: മോഹൻലാൽ

മലയാളത്തിന് പുറത്തുനിന്നു കിട്ടിയ ഈ അവാർഡ് സന്തോഷം തരുന്നു: മോഹൻലാൽ

പ്രതീക്ഷിച്ചിരുന്നില്ല, അവാർഡ് വിളിച്ച് തരികയായിരുന്നു: മോഹൻലാൽ
, വെള്ളി, 7 ഏപ്രില്‍ 2017 (14:39 IST)
64ആമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശത്തിന് മോഹൻലാൽ അർഹനായി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ, ജനതാഗാരേജ് എന്നീ സിനിമകൾക്കാണ് മോഹൻലാൽ അർഹനായത്. 
 
തീര്‍ച്ചയായിട്ടും ഈ അവാര്‍ഡ് വളരെ സ്‌നേഹത്തോടെ സ്വീകരിക്കുന്നു. പ്രത്യേകിച്ച് മലയാളത്തിന് പുറത്തുകിട്ടിയ അവാര്‍ഡെന്നും മോഹന്‍ലാല്‍ പറഞ്ഞു. മലയാളത്തിന് പുറത്ത് ഒരു അവാര്‍ഡ് കിട്ടുക എന്നുപറയുന്നത് വലിയ കാര്യമാണ്. നമ്മള്‍ പ്രതീക്ഷിക്കാതെയാണല്ലോ അവാര്‍ഡുകള്‍ കിട്ടുന്നത്. എല്ലാ അവാര്‍ഡുകളും അങ്ങനെ തന്നെയാണെന്ന് താരം പറയുന്നത്.
 
ജനതാഗ്യാരേജും, പുലിമുരുകനും പ്രാദേശിക ജൂറി ഡല്‍ഹിയിലേക്ക് അയച്ചിരുന്നില്ല. എന്നാല്‍ ദേശീയ ജൂറി അംഗങ്ങള്‍ ഈ രണ്ടുസിനിമകളും വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. എന്തായാലും അങ്ങനെ വിളിപ്പിച്ചത് ആ സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്നും താരം പറ‌യുന്നു. കൊച്ചിയില്‍ ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് ആഘോഷം സംഘടിപ്പിച്ചതിനു ശേഷമായിരുന്നു മാധ്യമങ്ങളോടുളള ലാലിന്റെ പ്രതികരണങ്ങള്‍. 

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഓരോ അവാര്‍ഡിനും നല്‍കുന്ന തുകയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് അവാർഡ് തുകയിലെ കൗതുകങ്ങൾ കാണാനാകുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാറിന് അമ്പതിനായിരം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. അതേസമയം ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കിയ മോഹന്‍ലാലിനാകട്ടെ രണ്ടുലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി