താരമൂല്യത്തിന്‍റെ കാര്യത്തില്‍ അണുവിട വിട്ടുകൊടുക്കാതെ പതിറ്റാണ്ടുകളായി ഭരണം തുടരുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇവരുടെ ബോക്സോഫീസ് വിജയങ്ങളുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്.
50 കോടി ക്ലബിന്‍റെ കാര്യം തന്നെയെടുത്താല്‍, അവിടെ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ആധിപത്യം തുടരുന്നത്. ഇതുവരെ 50 കോടി ക്ലബില്‍ 10 മലയാളം ചിത്രങ്ങളാണുള്ളത്. അതില്‍ നാലും മോഹന്‍ലാല്‍ ചിത്രങ്ങളാണ്.
പുലിമുരുകന്‍, ഒപ്പം, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് ആ മോഹന്‍ലാല്‍ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍ മാത്രമാണ് 50 കോടി ക്ലബില്‍ ഇടം നേടിയത്.
ദിലീപിന്‍റെയും പൃഥ്വിരാജിന്‍റെയും രണ്ട് ചിത്രങ്ങള്‍ വീതം 50 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. ദിലീപിന്‍റെ 2 കണ്‍ട്രീസ്, രാമലീല എന്നിവയാണ് 50 കോടി കടന്ന സിനിമകള്‍. പൃഥ്വിരാജിന്‍റെ എന്ന് നിന്‍റെ മൊയ്തീന്‍, എസ്ര എന്നീ സിനിമകള്‍ 50 കോടി ക്ലബില്‍ ഇടം നേടി.
നിവിന്‍ പോളിയുടെ ‘പ്രേമം’ 50 കോടി ക്ലബില്‍ കയറിയ സിനിമയാണ്. ഇത് മാനദണ്ഡമാക്കിയാല്‍ മോഹന്‍ലാല്‍ തന്നെയാണ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനെന്ന് സമ്മതിക്കേണ്ടിവരും.