അക്ഷയ് കുമാറിനെ നായകനാക്കി ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷൻ റാണിഗഞ്ച് ബോക്സ് ഓഫീസിൽ വൻ പരാജയമാണ് നേരിട്ടത്. ഒക്ടോബർ ആറിന് പ്രദർശനത്തിന് എത്തിയ സിനിമ ഒരാഴ്ച പിന്നിടുമ്പോൾ എത്ര നേടി എന്നറിയാം.
18.25 കോടി രൂപയാണ് ഒരാഴ്ചയ്ക്കിടെ സിനിമ നേടിയത്. ആദ്യം മൂന്ന് ദിവസങ്ങളിൽ ഭേദപ്പെട്ട കളക്ഷൻ നേടിയപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യദിനം 2.8 കോടിയും രണ്ടാം ദിനത്തിൽ 4.8 കോടിയായി മൂന്നാം ദിനമായപ്പോഴേക്കും അഞ്ചു കോടി രൂപ കളക്ഷൻ നേടാൻ ചിത്രത്തിനായി. തൊട്ടടുത്ത ദിവസങ്ങളിൽ 1.50 കോടി രൂപയായിരുന്നു കളക്ഷൻ. ആറാം ദിനമായപ്പോഴേക്കും ഒന്നേ പോയിന്റ് 1.35 കോടിയായി താഴ്ന്നു.ചിത്രത്തിൻറെ ഒക്യൂപൻസി 9.35 ശതമാനം മാത്രമാണ് ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം.
ഈ ആഴ്ചയോടെ തിയേറ്റർ സിനിമ വിടും.ഒടിടി അവകാശങ്ങൾ വിറ്റു പോയിട്ടുണ്ട്.