മമ്മൂട്ടി 'ഓസ്‌ലറി'ല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരമായി. മെഗാസ്റ്റാറിന്റെ മാസ് ഇന്‍ട്രോയില്‍ തിയറ്ററുകള്‍ ഇളകി മറിഞ്ഞു. 'അബ്രഹാം ഓസ്‌ലറി'ലെ മമ്മൂട്ടിയുടെ വരവിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും സംസാരം.
അതിഥി വേഷങ്ങളില്‍ എത്തി മമ്മൂട്ടി കസറുന്നത് ഇതാദ്യമായല്ല. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഓസ്ലറില്‍ കണ്ടത്.'ഓസ്ലറില്‍ മമ്മൂക്കയുടെ അഴിഞ്ഞാട്ടം, മമ്മൂക്ക സിനിമയില്‍ വിഷയം ആണ്..ഒരു രക്ഷയും ഇല്ല, 2024ലെ ദ ബെസ്റ്റ് എന്‍ട്രി പഞ്ചാണ്, മമ്മുക്കയുടെ കൊലമാസ് എന്‍ട്രി', എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍ നിറയുന്നത്.
തീര്‍ന്നില്ല ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമായി. നേരത്തെയും നടന്‍ പോലീസ് യൂണിഫോമില്‍ എത്തിയിട്ടുണ്ടെങ്കിലും ഇത് വേറെ ലെവല്‍ ആണെന്നാണ് പറയപ്പെടുന്നത്.അബ്രഹാം ഓസ്‌ലര്‍ ആള് വേറെയാണ്. സിനിമയിലെ ജഗദീഷിന്റെ കഥാപാത്രവും ശ്രദ്ധ നേടി. സിനിമയുടെ ടെക്‌നിക്കല്‍ ടീമിനും കയ്യടി ലഭിക്കുന്നുണ്ട്.ക്യാമറയ്ക്കും ബിജിഎമ്മിനും സംഗീതത്തിനും കയ്യടിക്കുകയാണ് സിനിമ പ്രേമികള്‍.
ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന്‍ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.