ജയിംസിന്റെ അവതാരപിറവിക്ക് ഇനി വെറും മൂന്ന് ദിവസം! - മമ്മൂട്ടി കസറുന്നു
സ്ട്രീറ്റ്‌ലൈറ്റ്സ് റെക്കോർഡുകൾ മറികടക്കുമോ?
ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26നാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം 24 ലക്ഷത്തിലധികം ആളുകളാണ് കണ്ട് കഴിഞ്ഞത്. സ്ട്രീറ്റ് ലൈറ്റ്സ് നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്.
താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് അന്വേഷിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു.
ഈ സിനിമയില്‍ ഒരു നായിക ഇല്ല എന്നതും പ്രത്യേകതയാണ്. 35 ദിവസം കൊണ്ട് ഷാംദത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്.
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.