Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം, എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്യുന്നു: മമ്മൂട്ടി

ബിഷപിന് മമ്മൂട്ടിയുടെ മറുപടി; ഇതാണ് മെഗാസ്റ്റാർ മമ്മൂട്ടി, നമ്മുടെ സ്വന്തം മമ്മൂക്ക !

സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം, എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്യുന്നു: മമ്മൂട്ടി
, ചൊവ്വ, 12 മാര്‍ച്ച് 2019 (12:01 IST)
മമ്മൂട്ടിലെ നടനെ മാത്രമല്ല അദ്ദേഹത്തിനുള്ളിലെ നന്മ നിറഞ്ഞ, സാമൂഹ്യ പ്രതിബന്ധതയുള്ള മനുഷ്യനേയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സിനിമകളിലെ അഭിനയത്തിലൂടെ മാത്രം ഒതുങ്ങി നിൽക്കേണ്ടുന്ന ഒരു മനുഷ്യൻ മാത്രമല്ല മമ്മൂട്ടി. അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തികൾ ഒരുപാടുണ്ട്.
 
മമ്മൂട്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യനെ കുറിച്ചുള്ള മലങ്കര ക്രിസ്ത്യൻ ഓർത്തഡോക്സ് ബിഷപ്പ് ആയ മാത്യൂസ് മാർ സേവേറിയോസിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ബിഷപിനു മറുപടിയെന്നോണം അതേ വേദിയിൽ മമ്മൂട്ടി നടത്തിയ പ്രസംഗം അതിനേക്കാൾ വ്യത്യസ്തമാണ്.  .
 
‘അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പറയുന്നില്ല. ശരികളാണ്. പക്ഷേ ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം. അതിനുവേണ്ടി ചിലതൊക്കെ ചെയ്യണമെന്ന് തോന്നി. അത്രമാത്രം. ‘ - മമ്മൂട്ടി പറയുന്നു. 
 
‘പെയിൻ ആന്റ് പാലിയേറ്റീവ് എന്ന ജീവകാരുണ്യ സംഘടന ആരംഭിക്കുന്നത് വർഷങ്ങൾക്ക് മുൻപാണ്. കോഴിക്കോട് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് എന്നെ കാണാൻ രണ്ട് ഡോൿടർമാർ എത്തി. ഡോ.രാജഗോപാലും ഡോ. സുരേഷും. കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന രണ്ടുപേരുടെ ചികിൽസാ സഹായത്തിനാണ് വന്നത്. സാറിന് അത് ചെയ്തുതരാമോ എന്ന്.‘
 
‘അന്നാണ് പെയിൻ ആന്റ് പാലിയേറ്റീവ് എന്ന സെസൈറ്റിയെ പറ്റി ഞാനറിയുന്നത്. ഇനി ചികിൽസിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലുള്ള രോഗികൾക്ക് പിന്നീടുള്ള പരിചരണമാണ് ഈ സംഘടനയുടെ ലക്ഷ്യം. അവർ പറഞ്ഞതനുസരിച്ച് ചെയ്യാമെന്ന് ഞാനേറ്റു. അതോടൊപ്പം, ഈ സംഘടനയുടെ ലക്ഷ്യവും എനിക്ക് ഇഷ്ടപെട്ടു. അതിനൊപ്പം അവരോട് ഞാൻ ചോദിച്ചു. ഇതിനപ്പുറം ഞാൻ എന്തെങ്കിലും ചെയ്യണോ എന്ന്.‘ 
 
‘അവർ അതിന് നൽകിയ മറുപടിയാണ് ബിഷപ്പ് ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ അടിസ്ഥാനം. അവരെന്നോട് ആവശ്യപ്പെട്ടതിനനുസരിച്ച് ഞാൻ ആ സംഘടനയുടെ രക്ഷാധികാരി ആയി. സൊസൈറ്റിയുടെ പ്രവർത്തനത്തിന് പണം കണ്ടെത്താൻ കോഴിക്കോട് വച്ച് ഡിന്നർ വിത്ത് മമ്മൂട്ടി എന്ന പേരിൽ ഒരു പരിപാടിയും  സംഘടിപ്പിച്ചു. ആ പരിപാടിയിലൂടെ അന്ന് 12 ലക്ഷത്തോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതായിരുന്നു തുടക്കം. പിന്നീട് അതിങ്ങനെ വളർന്നു. എന്നെ കൊണ്ട് പറ്റുന്നതൊക്കെ  ഞാൻ ചെയ്തുപോരുന്നു. ഇതൊന്നും ‍ഞാനാരോടും പറഞ്ഞുനടന്നില്ല. ഇപ്പോൾ ബിഷപ്പ് ഇത്രയും പറഞ്ഞതിന്റെ പേരിലാണ് ‍ഞാൻ ഈ പറഞ്ഞത് തന്നെ..’ മമ്മൂട്ടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കില്ലര്‍ ലുക്കില്‍ മമ്മൂട്ടി, ബിലാല്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും!