Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മമ്മൂട്ടി കോമഡി, കോമഡിയോടുകോമഡി!

മമ്മൂട്ടി കോമഡി, കോമഡിയോടുകോമഡി!
, ശനി, 29 സെപ്‌റ്റംബര്‍ 2018 (14:17 IST)
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 15 വര്‍ഷങ്ങളില്‍ അദ്ദേഹം സീരിയസ് കഥാപാത്രങ്ങളില്‍ തളച്ചിടപ്പെട്ടിരുന്നു. അതില്‍ നിന്ന് പിന്നീട് ഘട്ടം ഘട്ടമായുള്ള മാറ്റമാണുണ്ടായത്. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന താരങ്ങളില്‍ ഒന്നാമനാണ് അദ്ദേഹം.
 
നന്ദി വീണ്ടും വരിക, തന്ത്രം, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, സംഘം തുടങ്ങിയ സിനിമകളിലാണ് മമ്മൂട്ടി കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്. രാജമാണിക്യം ഒക്കെ എത്തിയപ്പോഴേക്കും മമ്മൂട്ടിച്ചിത്രങ്ങളില്‍ ഹ്യൂമര്‍ എന്തായാലും ആവശ്യമാണെന്ന സ്ഥിതിയായി.
 
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഉണ്ട’ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. മമ്മൂട്ടിക്ക് ഈ സിനിമയില്‍ പൊലീസ് വേഷമാണെങ്കിലും കോമഡി കഥാപാത്രമാണ്. അതായത്, നമ്മള്‍ നന്ദി വീണ്ടും വരികയിലൊക്കെ കണ്ട രീതിയിലുള്ള പൊലീസുകാരന്‍. കക്ഷിയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചാലോ? കോമഡി തന്നെ അല്ലേ!
 
ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രമായി ഉണ്ട മാറും. ‘അനുരാഗ കരിക്കിന്‍‌വെള്ളം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഒരുക്കിയ ഖാലിദ് റഹ്‌മാനാണ് സംവിധായകന്‍. 
 
ഷാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്. അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുധി കോപ്പ, ജേക്കബ് ഗ്രിഗറി തുടങ്ങിയവര്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം. ഗാവമിക് യു ആരി ആണ് ക്യാമറ.
 
ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തേണ്ട ‘ഉണ്ട’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമർശിച്ചിട്ടും പരിഹരിച്ചിട്ടും പിന്മാറിയില്ല, കോടികൾ വാരിക്കൂട്ടിയ മമ്മൂട്ടിച്ചിത്രം!