Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ആരാധകരിൽ ചിലർ സമചിത്തതയും മാന്യതയും കൈവിടുന്നു, ഇങ്ങനെ സംഭവിക്കാതെ നോക്കണം': ആരാധകർക്ക് ഉപദേശവുമായി മമ്മൂട്ടി

ആരാധകർക്ക് ഉപദേശവുമായി മമ്മൂട്ടി

'ആരാധകരിൽ ചിലർ സമചിത്തതയും മാന്യതയും കൈവിടുന്നു, ഇങ്ങനെ സംഭവിക്കാതെ നോക്കണം': ആരാധകർക്ക് ഉപദേശവുമായി മമ്മൂട്ടി
, ശനി, 16 ജൂണ്‍ 2018 (16:50 IST)
വികാരപ്രകടനത്തിനിടെ ആരാധകരിൽ ചിലർ സമചിത്തതയും മാന്യതയും കൈവിടുന്നതായി തോന്നിയിട്ടുണ്ടെന്ന് മമ്മൂട്ടി. വനിതയുമായുള്ള അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലെ വിവാദങ്ങളും ആരാധകർ തമ്മിലുള്ള യുദ്ധങ്ങളും കാണാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇങ്ങനെ പറഞ്ഞത്.
 
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കസബ വിവാദത്തിൽ മമ്മൂട്ടിയുടെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിടേണ്ടിവന്നത്. എന്നാൽ തനിക്ക് വേണ്ടി പ്രതികരിക്കാൻ ഞാൻ ആരെയും നിയോഗിച്ചിട്ടില്ലെന്നും തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും മമ്മൂട്ടി തന്നെ പറഞ്ഞതോടെയാണ് വിമർശനങ്ങൾക്ക് ചെറിയ തോതിൽ മാറ്റങ്ങൾ ഉണ്ടായത്. പിന്നീട് ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് പാർവതിയ്‌ക്ക് കൊടുക്കാൻ വേദിയിലെത്തിയത് മമ്മൂക്ക തന്നെ ആയിരുന്നു.
 
അവാർഡ് വാങ്ങാൻ വേദിയിലെത്തിയ പാർവതിയെ പ്രേക്ഷകർ സ്വീകരിച്ചത് കൂകിവിളിച്ചുകൊണ്ടായിരുന്നു. അതിന് പിന്നാലെയാണ് അവരോടൊക്കെ നിശബ്‌ദമായിരിക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത്. ശേഷം വേദിയിലെത്തിയ പാർവതി മമ്മൂട്ടിയുടെ കാൽതൊട്ട് വന്ദിച്ചതും മമ്മൂട്ടി പാര്‍വതിയെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിച്ചതും വളരെയധികം ചർച്ചയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ മെഴുതിരി അത്താഴങ്ങൾ'; ആരാധകർക്കായി ട്രെയിലർ പങ്കിട്ട് മോഹൻലാൽ