Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

2019 മമ്മൂട്ടിയുടെ വർഷം! അമുദവന്റെയോ രാജയുടെയോ അംശം തെല്ലുമില്ല - ഇത് മമ്മൂട്ടിയാണ് ഇയാൾ ഇങ്ങനെയാണ് !

2019 മമ്മൂട്ടിയുടെ വർഷം! അമുദവന്റെയോ രാജയുടെയോ അംശം തെല്ലുമില്ല - ഇത് മമ്മൂട്ടിയാണ് ഇയാൾ ഇങ്ങനെയാണ് !
, ശനി, 8 ജൂണ്‍ 2019 (12:03 IST)
പേരൻപ് എന്ന തമിഴ് ചിത്രമാണ് മമ്മൂട്ടിയുടേതായി ഈ വർഷം ഇറങ്ങിയ ആദ്യചിത്രം. റാമിന്റെ സംവിധാനത്തിൽ മമ്മൂട്ടി അമുദവൻ എന്ന ടാക്സി ഡ്രൈവറായി, പാപ്പായുടെ അപ്പാവായി നിറഞ്ഞാടുകയായിരുന്നു. കാണുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന പകർന്നാട്ടം തന്നെയായിരുന്നു അത്. പ്രേക്ഷകരും വിമർശകരും ഒരുപോലെ തലകുനിച്ച അഭിനയ മുഹൂർത്തമായിരുന്നു അത്. 
 
ദിവസങ്ങളുടെ വ്യത്യാസത്തിലാണ് യാത്ര എന്ന തെലുങ്ക് ചിത്രം വന്നത്. തെലുങ്ക് ജനതയുടെ വികാരമായിരുന്ന വൈ എസ് ആറുടെ ജീവിതം പറഞ്ഞ ചിത്രത്തിൽ വൈ എസ് ആർ ആയി തിളങ്ങിയത് മമ്മൂട്ടി ആയിരുന്നു. മാഹി വി രാഘവും റാമും തങ്ങളുടെ ബെസ്റ്റ് ചിത്രങ്ങളിലെ നായകനെ തിരഞ്ഞെത്തിയത് കേരളത്തിലായിരുന്നുവെന്നത് നമുക്ക് അഭിമാനിക്കാം. 
 
പിന്നാലെ, മധുരരാജ എത്തി. ഗർജിക്കുന്ന സിംഹമായി മമ്മൂട്ടി അരങ്ങ് വാഴ്ന്നു. പേരൻപും യാത്രയും ക്ലാസ് പടമായപ്പോൾ മധുരരാജ മാസ് പരിവേഷമാണ് കൈവരിച്ചത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമായി മധുരരാജ മാറുകയും ചെയ്തു. കഥാപാത്രത്തിൽ നിന്നും കഥാപാത്രങ്ങളിലേക്ക് മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് യൂത്ത് നടന്മാർ പഠിക്കുന്നത് നല്ലതായിരിക്കും. 
 
മധുരരാജയുടെ ആഘോഷതിമിർപ്പിനിടയിലാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവരുന്നത്. റിയൽ ആയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോമഡിയും എക്സൈറ്റ്മെന്റും ആണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. 
 
ഇതിനിടയിൽ ഇന്നിപ്പോൾ പത്മകുമാർ സംവിധാനം ചെയ്യുന്ന ‘മാമാങ്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു കഴിഞ്ഞു. വാളും പരിചയുമേന്തി അങ്കത്തിനൊരുങ്ങുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമാണ് പോസ്റ്ററിൽ. രാജകീയ ഭാവമുള്ള ഒരു കഥാപാത്രം തിരശീലയിൽ പുർജനിക്കണമെങ്കിൽ മമ്മൂട്ടി വിചാരിക്കണമെന്ന് ആരാധകർ പറയുന്നത് വെറുതേയല്ലെന്ന് ഓർമിപ്പിക്കുന്ന ഹെവി പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്.
 
മമ്മൂട്ടി ഒരു പാഠപുസ്തകമാണെന്ന് പലരും പറയുന്നത് ഇതുകൊണ്ട് തന്നെ. നെഗറ്റീവ് ആയാലും കൊമഡിയായാലും ഏഠ് റോളായിരുന്നാൽ കൂടി അതിൽ നമുക്ക് മമ്മൂട്ടിയെന്ന വ്യക്തിയെ കാണാനാകില്ല എന്നതാണ് സത്യം. ഏതൊരു സിനിമയ്ക്കായി വേഷം മാറിയാൽ പിന്നെ അദ്ദേഹം ആ കഥാപാത്രമായിരിക്കും. അങ്ങനെയേ പെരുമാറുകയുള്ളു, അഭിനയിക്കുകയുള്ളു. 
 
ഇത്രയധികം ജോണറുകൾ മാറി മാറി സിനിമ എടുക്കാൻ ധൈര്യപ്പെടുന്ന ഒരേ ഒരു സൂപ്പർസ്റ്റാർ മമ്മൂക്ക ആയിരിക്കുമെന്ന് പറഞ്ഞാൽ അത് അതിശയോക്തി ആകില്ല. മാമാങ്കം കഴിഞ്ഞ് ഇനി വരാനിരിക്കുന്ന ഗാനഗന്ധർവ്വനും അങ്ങനെ തന്നെ. ജോണർ ഏതായാലും ആ കഥാപാത്രമായി മാറി സിനിമയെ വമ്പൻ വിജയമാക്കി തീർക്കാൻ മമ്മൂട്ടി കഴിയും. 2019 മമ്മൂട്ടിയുടെ വർഷമാണെന്ന് തന്നെ പറയാം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് കിടുക്കും, ലോക സിനിമയ്ക്ക് മുന്നിലേക്ക് മമ്മൂട്ടിയുടെ മാമാങ്കം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്