മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’. സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് സിനിമയില്‍ മെഗാസ്റ്റാര്‍ എത്തുന്നത്.
ഉത്തരേന്ത്യയിലെ നക്സല്‍ സ്വാധീന മേഖലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസുകാരന്റെ കഥയാണ് ഉണ്ട പറയുന്നത്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്കുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്.
അതിനിടെ ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ലൊക്കേഷനിലെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടി പൊലീസ് വേഷത്തില്‍ നില്ക്കുന്ന നാല് ഫോട്ടോകളാണ് പുറത്തുവന്നത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ്, മണിക് പുരി,ഭഗ്വാന് തിവാരി, ചിന് ഹോ ലിയോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹര്‍ഷാദ് ഉണ്ടയുടെ തിരക്കഥ രചിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. അൻവർ റഷീദ് ആണ് നിര്മാണ്.