Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനോട് കഥ പറയാന്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകളില്‍ നിര്‍മ്മാതാവ്

മോഹന്‍ലാലിനോട് കഥ പറയാന്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകളില്‍ നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്

, ബുധന്‍, 26 ജൂലൈ 2023 (10:38 IST)
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കാനാണ് സാധ്യത. തിരക്കഥയുടെ ജോലികള്‍ പൂര്‍ത്തിയായി വരുകയാണെന്നും മോഹന്‍ലാലിനൊപ്പം ഉള്ള സിനിമയുടെ തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വെളിപ്പെടുത്തി. ഇനി നടനോട് കഥ പറയാനിരിക്കുകയാണ് നിര്‍മാതാക്കള്‍.
 
ആന്റണി പെരുമ്പാവൂരിനോട് കഥ നിര്‍മാതാവ് പറഞ്ഞു. സ്‌ക്രിപ്ടിംഗ് മാത്രമേ ഏതാണ്ട് പൂര്‍ത്തിയായിട്ടുള്ളൂ എന്നും ചിത്രത്തെക്കുറിച്ച് മറ്റൊന്നും പറയാറായിട്ടില്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
 
'സിനിമയെക്കുറിച്ച് യാതൊന്നും പറയാറായിട്ടില്ല. സ്‌ക്രിപ്റ്റ് കൊണ്ട് ഞാന്‍ വരുന്നു എന്നത് ലാലേട്ടന്‍ അറിഞ്ഞു പോലും കാണില്ല. പക്ഷേ ഞാന്‍ ഈ പറയുന്നത് കേട്ട് പലരും വാര്‍ത്തകള്‍ കൊടുക്കുക ലിസ്റ്റിന്‍ സ്റ്റീഫനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നാകും അവിടം വരെ ഒന്നും എത്തിയിട്ടില്ല',-ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി സിനിമ ചെയ്യില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ അന്ന് പറഞ്ഞത് എന്തുകൊണ്ട് ? 'ഗോള്‍ഡ്' നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു