Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലറിനെ പിന്നിലാക്കി 'ലിയോ', പുതിയ നേട്ടങ്ങള്‍ നേടി വിജയ് ചിത്രം

ജയിലറിനെ പിന്നിലാക്കി 'ലിയോ', പുതിയ നേട്ടങ്ങള്‍ നേടി വിജയ് ചിത്രം

കെ ആര്‍ അനൂപ്

, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (14:12 IST)
വിജയ് നായകനായി എത്തുന്ന'ലിയോ' വമ്പന്‍ റിലീസിന് ഒരുങ്ങുകയാണ്.
 യുഎസ്എയിലും മറ്റ് വിദേശ കേന്ദ്രങ്ങളിലും നേരത്തെ തന്നെ സിനിമയുടെ റിസര്‍വേഷന്‍ തുടങ്ങിയിരുന്നു.നോര്‍ത്ത് അമേരിക്കയിലെ 1000-ലധികം ലൊക്കേഷനുകളില്‍ 'ലിയോ' റിലീസ് ചെയ്യുന്നുണ്ട്. 
 
യുഎസ്എ പ്രീമിയര്‍ ടിക്കറ്റ് വില്‍പ്പനയില്‍ 544 സ്ഥലങ്ങളില്‍ നിന്ന് 832,689 ഡോളര്‍ ലിയോ നേടിയിട്ടുണ്ട്. 340 ലൊക്കേഷനുകളില്‍ നിന്ന് 802,628 ഡോളര്‍ നേടിയ രജനികാന്തിന്റെ 'ജയിലര്‍' എന്ന ചിത്രത്തെ പിന്തള്ളി വിജയുടെ ഗ്യാങ്സ്റ്റര്‍ ഡ്രാമ 2023-ലെ യുഎസ്എ പ്രീമിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി. ലിയോ റിലീസിന് ഇനി എട്ടുനാള്‍ കൂടി.
 
'ലിയോ' ഉടന്‍ തന്നെ 1 മില്യണ്‍ ഡോളര്‍ നേടും. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ 'ബീസ്റ്റ്' ആയിരുന്നു യുഎസ്എ പ്രീമിയറില്‍ വിജയ്യുടെ മുമ്പത്തെ ഏറ്റവും മികച്ച കളക്ഷന്‍. 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനത്തിൽ യുവനടിക്ക് നേരെ മോശം പെരുമാറ്റം, പ്രതി ഒളിവിലെന്ന് പോലീസ്