സംവിധായകന് സിദ്ദിഖിന്റെ വിയോഗത്തെ തുടര്‍ന്ന് 'കിംഗ് ഓഫ് കൊത'യുടെ ട്രെയിലര്‍ ലോഞ്ച് മാറ്റിവച്ചു.പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
മോഹന്‍ലാലും സൂര്യയും ഇന്ന് ട്രെയിലര്‍ പുറത്തിറക്കേണ്ടതായിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത' ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായാണ്. 500 ലധികം തിയേറ്റര്‍ സ്ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.