Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലണ്ടനിലെ ഡബിള്‍ ഡക്കറില്‍ കേരള ടൂറിസത്തിന്റെ പരസ്യം, സംഗതി ക്ലിക്കായി, വിദേശ ഇടങ്ങളില്‍ പുത്തന്‍ പരസ്യപ്രചാരണ തന്ത്രവുമായി വിനോദസഞ്ചാര വകുപ്പ്

ലണ്ടനിലെ ഡബിള്‍ ഡക്കറില്‍ കേരള ടൂറിസത്തിന്റെ പരസ്യം, സംഗതി ക്ലിക്കായി, വിദേശ ഇടങ്ങളില്‍ പുത്തന്‍ പരസ്യപ്രചാരണ തന്ത്രവുമായി വിനോദസഞ്ചാര വകുപ്പ്

കെ ആര്‍ അനൂപ്

, ബുധന്‍, 1 മെയ് 2024 (16:49 IST)
കേരളത്തിലേക്ക് വിദേശികളെ ക്ഷണിച്ച് വിനോദസഞ്ചാര വകുപ്പിന്റെ പരസ്യം. പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ലണ്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ നഗരങ്ങളില്‍. ലണ്ടനിലെ ബസുകളില്‍ അവതരിപ്പിച്ചിട്ടുള്ള കേരളത്തിന്റെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ പരസ്യം സോഷ്യല്‍ മീഡിയയിലും വൈറലായി മാറിക്കഴിഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളംകളിയും ഒക്കെ നിറഞ്ഞ കാഴ്ചയാണ് ലണ്ടനിലെ ഒരു ഡബിള്‍ ഡക്കര്‍ ബസ്സില്‍ കണ്ടത്.
 
ആലപ്പുഴയുടെ നാട്ടിന്‍പുറങ്ങളും ഗ്രാമഭംഗിയും വിളിച്ചോതുന്നതായിരുന്നു പരസ്യം. മുഴുവന്‍ ബസ്സും നിറഞ്ഞ പരസ്യം മലയാളികളെയും അത്ഭുതപ്പെടുത്തി. കേരളത്തിലെ വിനോദസഞ്ചാരമേഖലകളുടെ പരസ്യങ്ങള്‍ ഇതിനുമുമ്പും ലണ്ടനിലെ ബസ്സുകളില്‍ ഉണ്ടായിട്ടുണ്ട്. കേരള ടൂറിസത്തിന്റെ ലോഗോ ഉള്‍പ്പെടെയാണ് പരസ്യം.
 
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ബസിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ രീതിയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ എത്തുകയും ചെയ്തു. വിദേശരാജ്യങ്ങളിലുള്ള മലയാളികളുടെ ഒരു കാര്യം കൂടി മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശി ഇടങ്ങളില്‍ നടപ്പിലാക്കാവുന്ന പുതിയ പ്രചാരണ ആശയങ്ങള്‍ കമന്റ് ആയി അറിയിക്കാനാണ് മന്ത്രി പറയുന്നത്.
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാഹുബലി' വീണ്ടും വരുന്നു; ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി സംവിധായകന്‍ എസ്.എസ് രാജമൗലി