Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ കർണനും പൃഥ്വിയുടെ കർണനും യുദ്ധം ചെയ്യും? പക്ഷേ അതിനു മുമ്പ് മറ്റൊരു കർണനെത്തും!

മലയാളത്തിൽ ഇതാ മറ്റൊരു കര്‍ണന്‍ കൂടെ... കർണന്മാരുടെ സംസ്ഥാന സമ്മേളനമോ?

മമ്മൂട്ടിയുടെ കർണനും പൃഥ്വിയുടെ കർണനും യുദ്ധം ചെയ്യും? പക്ഷേ അതിനു മുമ്പ് മറ്റൊരു കർണനെത്തും!
, വെള്ളി, 24 ഫെബ്രുവരി 2017 (14:19 IST)
മലയാളം കാത്തിരിക്കുന്ന രണ്ട് കർണന്മാർ ഉണ്ട്. ഒന്ന് പൃഥ്വിരാജും, മറ്റൊന്ന് മമ്മൂട്ടിയും കർണന്മാരായെത്തുന്ന 'കർണൻ'. ഇപ്പോഴിതാ ഇവർക്കിടയിലേക്ക് മ‌റ്റൊരു കർണൻ കൂടി എത്തുന്നു. എന്നാല്‍ പുതിയ കര്‍ണന്‍ വരുന്നത് ബിഗ് സ്‌ക്രീനിലല്ല, മിനിസ്‌ക്രീനിലാണ്. അതെ പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും കര്‍ണന്‍ വരുന്നതിന് മുമ്പ് ഈ കര്‍ണനെത്തും.
 
മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം സൂര്യപുത്രന്‍ കര്‍ണന്റെ ജീവിതം ആസ്പദമാക്കി പരമ്പര വരുന്നു. മഴവില്‍ മനോരമയിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ ഈ കർണന്റെ സംവിധാനം ആരാണെന്നോ അഭിനയിക്കുന്നത് ആരൊക്കെയെന്നോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
 
മമ്മൂട്ടി നായകനാകുന്ന കർണനും പൃഥ്വിരാജ് നായകനാകുന്ന കർണനും ഒരേസമയം റിലീസ് ചെയ്യുമോ, പോരാട്ടം ഇരു കർണന്മാർ തമ്മിലാകുമോ എന്നൊക്കെ സോഷ്യൽ മീഡിയകളിൽ ചോദ്യങ്ങളുയരുന്നുണ്ട്. എതായാലും ഇരു കർണന്മാരോടും യുദ്ധത്തിനു നിൽക്കാതെ അതിനെല്ലാം നമ്മുടെ കർണൻ മിനിസ്ക്രീനിൽ എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''ആ സംഭവത്തിൽ നിന്നും അവള്‍ മുക്തയായി വരികയാണ്, നീതി ലഭിക്കുന്നതുവരെ അവൾ പോരാടും'' - രമ്യ നമ്പീശന്റെ ആദ്യ പ്രതികരണം