Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിപ്പയ്ക്ക് പിന്നാലെ പ്രളയവും; ഇത് നമ്മുടെ അതിജീവനത്തിന്റെ കഥ

നിപ്പയ്ക്ക് പിന്നാലെ പ്രളയവും; ഇത് നമ്മുടെ അതിജീവനത്തിന്റെ കഥ
, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (13:46 IST)
നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്. നിപ്പ വൈറസിന് പിന്നാലെ കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയവും സിനിമയാവുകയാണ്. ജൂഡും ജോണ്‍ മന്ത്രിക്കലും ചേര്‍ന്ന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും ഫസ്റ്റ് ലുക് പോസ്റ്ററും തന്റെ ഫെയ്‌സ്ബുക്കിലൂടെ ജൂഡ് ആന്റണി പുറത്തുവിട്ടു. 
 
ആന്റോ ജോസഫാണ് 2403 ഫീറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ എഡിറ്റിങ് മഹേഷ് നാരായണ്‍ എന്നിവരാണ്.
 
ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
 
‘പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്.
 
ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയംവച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീരമൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്തു നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ. അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ.’

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരിങ്ങോടർക്കൊപ്പം ഏറ്റുമുട്ടാൻ സീരിയൽ കില്ലർ ഗോമസും; വില്ലൻ വേഷങ്ങൾക്ക് പുതിയ മാനം നൽകിയ കലാകാരൻ