മലയാളത്തിന്‍റെ ജനപ്രിയനായകന്‍ ജയറാം മലയാളം ഉപേക്ഷിക്കുകയാണോ? മലയാളത്തില്‍ വിജയം അകന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജയറാം അന്യഭാഷകളില്‍ കൂടുതല്‍ തിരക്കുള്ള നടനായി മാറുകയാണ്. തെലുക്കിലാണ് ജയറാമിന്‍റെ ജനപ്രീതി വര്‍ദ്ധിച്ചിരിക്കുന്നത്.
അല്ലു അര്‍ജ്ജുന്‍റെ പിതാവായി അഭിനയിച്ച ‘അല വൈകുണ്ഠപുരംലോ’ വന്‍ ഹിറ്റായി മാറിയതോടെയാണ് തെലുങ്കിന് ജയറാം കൂടുതല്‍ പ്രിയങ്കരനായത്. അല്ലുവിനേക്കാള്‍ സ്റ്റൈലിഷായ പിതാവായി ജയറാം മിന്നിത്തിളങ്ങിയ ചിത്രമായിരുന്നു അത്.
ഇപ്പോഴിതാ, തെലുങ്കില്‍ കൈനിറയെ സിനിമകളാണ് ജയറാമിന്. അതും അവിടത്തെ മെഗാതാരങ്ങളായ പ്രഭാസിന്‍റെയും ജൂനിയര്‍ എന്‍ ടി ആറിന്‍റെയും സിനിമകളിലേക്കാണ് ഇപ്പോള്‍ ജയറാം കരാറായിരിക്കുന്നത്. മണിരത്‌നം ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ ജയറാമിന്‍റെ മറ്റൊരു തകര്‍പ്പന്‍ പ്രൊജക്‍ടാണ്. വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയംരവി തുടങ്ങിയവരാണ് ആ ചിത്രത്തില്‍ ജയറാമിന്‍റെ സഹതാരങ്ങള്‍.
സംസ്കൃത സിനിമയായ ‘നമോ’യിലും ജയറാമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചുരുക്കത്തില്‍ മലയാളത്തില്‍ വലിയ വിജയങ്ങള്‍ സൃഷ്ടിക്കാനാവാത്തത്, അന്യഭാഷകളില്‍ ജയറാമിന് ഗുണം ചെയ്യുന്നു എന്നുവേണം മനസിലാക്കാന്‍.