Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജയന്റെ മരണത്തില്‍ എംജിആറിന് പങ്കുണ്ടോ? ജയനെ അന്ന് എംജിആര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട് !

ജയന്റെ മരണത്തില്‍ എംജിആറിന് പങ്കുണ്ടോ? ജയനെ അന്ന് എംജിആര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട് !
, ബുധന്‍, 16 നവം‌ബര്‍ 2022 (12:48 IST)
1980 നവംബര്‍ 16 നാണ് ജയന്‍ ഓര്‍മയായത്. കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക് 42 വര്‍ഷമായി മലയാളികളുടെ ആദ്യത്തെ ആക്ഷന്‍ ഹീറോയുടെ ഓര്‍മയ്ക്ക്. കോളിളക്കമെന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിലാണ് ജയന്‍ മരിച്ചത്. ഹെലികോപ്റ്ററില്‍ വച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. അതിനിടയിലാണ് അപകടമുണ്ടാകുന്നതും ജയന്‍ മരിച്ചതും. എന്നാല്‍, ആ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ജയന്റെ മരണത്തിനു കാരണം എംജിആര്‍ ആണെന്ന് പോലും അക്കാലത്ത് പ്രചാരണമുണ്ടായിരുന്നു. 
 
മലയാള സിനിമാ ചരിത്രത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലവ് ഇന്‍ സിംഗപ്പൂര്‍. തെന്നിന്ത്യയില്‍ അന്ന് സൂപ്പര്‍താരമായിരുന്ന തമിഴ് നടി ലതയാണ് ഈ സിനിമയില്‍ ജയന്റെ നായികയായി അഭിനയിച്ചത്. ജയനുമായി ലത അടുപ്പത്തിലാകുന്നതും ഇരുവരുടെയും ബന്ധം പ്രണയമാകുന്നതും അക്കാലത്താണ്. 
 
ഇതിനിടയില്‍ വില്ലനെ പോലെയായിരുന്നു എംജിആര്‍. അതിനു കാരണവുമുണ്ട്. എംജിആര്‍ ചിത്രം ഉലകം ചുറ്റും വാലിബനിലെ നായികയായാണ് ലതയുടെ സിനിമാ പ്രവേശം. എംജിആറിന് ലതയോട് നല്ല അടുപ്പമുണ്ടായിരുന്നു. എംജിആര്‍ ലത എന്ന പേരിലാണ് അക്കാലത്ത് ലത അറിയപ്പെട്ടിരുന്നത്. എന്നാല്‍, പേരിനൊപ്പമുള്ള എംജിആര്‍ വിശേഷണം ലത ആഗ്രഹിച്ചിരുന്നില്ല. 
 
അക്കാലത്താണ് ലത ജയനുമായി അടുക്കുന്നത്. 'ഞാന്‍ എംജിആറിന്റെ ലതയല്ല' എന്ന് ലത ജയനോട് പറഞ്ഞു. ജയന് ലതയുമായി അടുപ്പമായി. ഈ അടുപ്പത്തെ എംജിആര്‍ എതിര്‍ത്തിരുന്നു. ലതയെ വിവാഹം കഴിക്കാമെന്ന് ജയന്‍ വാക്ക് കൊടുത്തിരുന്നു. ലത തന്റെ കരവലയത്തില്‍ നിന്നു വിട്ടുപോകുകയാണെന്ന സത്യം എംജിആറിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. പാംഗ്രോ ഹോട്ടലില്‍ ജയനെ അടിക്കാന്‍ എംജിആറിന്റെ ഗുണ്ടകള്‍ വന്നു. അയച്ചത് എംജിആര്‍ ആണെന്നും അവസാനിപ്പിച്ചു കളയുമെന്നും ഭീഷണിപ്പെടുത്തി. അഭിനയം അവസാനിച്ചാലും ലതയെ കെട്ടുമെന്ന് ജയന്‍ മറുപടി പറഞ്ഞു. മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ അടക്കം അക്കാലത്ത് ജയനെ ഈ ബന്ധത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 
 
തമിഴ്നാട്ടില്‍ വച്ചാണ് ഒടുവില്‍ ജയന്‍ അപകടത്തില്‍ മരിക്കുന്നത്. മദ്രാസിനടുത്തെ ഷോളാവാരം എയര്‍സ്ട്രിപ്പില്‍ വച്ചാണ് കോളിളക്കത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരുന്നത്. ജയന്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണു മരിക്കുന്ന സമയത്ത് എംജിആര്‍ തമിഴ്നാട് മുഖ്യമന്ത്രിയാണ്. അന്ന് ജയന്റെ ശരീരം തിടുക്കത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ എംജിആര്‍ ഇടപെട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം വേഗം കഴിച്ച് കേരളത്തിലേക്ക് ശരീരം അയക്കാന്‍ എംജിആര്‍ ധൃതി കൂട്ടിയത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനേയും അതിന്റെ പൈലറ്റിനേയും ഒരു അന്വേഷണവും തേടിയെത്തിയില്ല. ഇതെല്ലാം ദുരൂഹതയായി ഇപ്പോഴും അവശേഷിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയം,'അനക്ക് എന്തിന്റെ കേടാ' ചിത്രീകരണം നവംബര്‍ 18ന്