Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

40ആം വിവാഹവാർഷിക ദിനത്തിൽ ജഗതിക്ക് ശോഭയുടെ സ്നേഹചുംബനം; ആശംസ പ്രവാഹം

1979 സെപ്റ്റംബര്‍ 13ന് ആയിരുന്നു ഇവർ വിവാഹിതരായത്.

40ആം വിവാഹവാർഷിക ദിനത്തിൽ ജഗതിക്ക് ശോഭയുടെ സ്നേഹചുംബനം; ആശംസ പ്രവാഹം
, ശനി, 14 സെപ്‌റ്റംബര്‍ 2019 (09:10 IST)
മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെയും ഭാര്യ ശോഭയുടേയും നാൽപതാം വിവാഹവാർഷികമായിരുന്നു ഇന്നലെ. 1979 സെപ്റ്റംബര്‍ 13ന് ആയിരുന്നു ഇവർ വിവാഹിതരായത്.
ജഗതിക്ക് സ്നേഹചുംബനം നൽകുന്ന ഭാര്യ ശോഭയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മകള്‍ പാര്‍വതി ഷോണാണ് വീട്ടിലെ വിവാഹവാര്‍ഷികാഘോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പാർവതി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
 
ഇത് തന്‍റെ കാൻഡിഡ് ചിത്രമാണെന്നും അമ്മ അറിയാതെയാണ് ചിത്രം പകർത്തിയതെന്നും പാർവതി കുറിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷത്തെ വിവാഹ വാര്‍ഷിക ദിനത്തിൽ കുടുംബാഗംഹങ്ങളെല്ലാം ഒത്തുകൂടിയ ഒരു വീഡിയോയാണ് പാര്‍വതി പങ്കുവെച്ചിരുന്നത്. തിരുവമ്പാടി തമ്പാൻ’ എന്ന സിനിമയിലായിരുന്നു ഏറ്റവും ഒടുവിൽ ജഗതി അഭിനയിച്ചത്. അവിടെ നിന്നു ലെനിൻ രാജേന്ദ്രന്റെ സിനിമയുടെ ലൊക്കേഷനിലേക്കു പോകുമ്പോഴായിരുന്നു 2012-ൽ അദ്ദേഹം അപകടത്തിൽ പെട്ടത്. തുടർന്ന് 7 വർഷമായി അദ്ദേഹം വീൽചെയറിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അടിവസ്ത്രം ധരിക്കാൻ ഇഷ്ടമില്ല'; തുറന്ന് പറഞ്ഞ് പ്രശസ്ത മോഡൽ