വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി.നവംബര്‍ 30 വ്യാഴാഴ്ച ഗുരുവായൂരിലാണ് മൂന്നാം ഷെഡ്യൂളിന് പാക്കപ്പ് പറഞ്ഞത്.പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പൃഥ്വിരാജ് ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് മൂന്നാമത്തെ ഷെഡ്യൂളില്‍ കൂടുതലും ചിത്രീകരിച്ചത്.
മെയ് 12 ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.ആദ്യ രണ്ട് ഷെഡ്യൂളുകളില്‍ ബേസില്‍ ജോസഫിനൊപ്പമുളള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. അന്ന് പൃഥ്വിരാജ് ജോയിന്‍ ചെയ്യേണ്ടതായിരുന്നു, ചിത്രീകരണത്തിനിടെ പരിക്കേറ്റ് രണ്ടുമാസത്തോളം വിശ്രമത്തില്‍ ആയിരുന്നു നടന്. അതിനാല്‍ ചിത്രീകരണം നീണ്ടു പോകുകയായിരുന്നു.
തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടെന്നാണ് ബേസില്‍ പറയുന്നത്.ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
അങ്കിത് മേനോന് സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്ടൈന്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും.